Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 697-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2015, 07:03 pm IST
in Samskriti

യദ്യഥാ തത്തഥാ യേന ക്രിയതേ ദൃശ്യതേ തഥാ

ആനന്ദോദ്വേഗമുക്തേന കസ്തം തോലയിതും ക്ഷമ:

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഞാനിനി പറയാന്‍ പോകുന്നതും നീ ശ്രദ്ധയോടെ കേട്ടാലും. സത്യത്തെ ആവര്‍ത്തിച്ചു കേള്‍ക്കുന്നതുകൊണ്ട് അജ്ഞാനികള്‍ക്ക് പോലും പ്രബുദ്ധതയുണ്ടാവും. ആദ്യം ഞാന്‍ സ്ഥിതി പ്രകരണം വിവരിച്ചു പറഞ്ഞു. അതില്‍ ഈ വിശ്വസൃഷ്ടിയെ പ്രതിപാദിച്ചു. അതുകഴിഞ്ഞ് ഉപശാന്തി പ്രകരണത്തില്‍ ഞാന്‍ ലോകമെന്ന മായക്കാഴ്ചയെ ഉന്മൂലനം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുതന്നു. അങ്ങിനെ ലോകമെന്ന മിഥ്യാവിഭ്രമം ഇല്ലാതാക്കിയശേഷമാണ് ഒരുവന്‍ മാനസീക സമ്മര്‍ദ്ദങ്ങളോ ഉപാധികളോ കൂടാതെ ഇവിടെ സ്വതന്ത്രനായി ജീവിക്കേണ്ടത്. ഇഹലോകത്തില്‍ സര്‍വ്വാനുഗൃഹദായിയായ സമതാഭാവത്തോടെഒരു സാധകന്റെ സൗഭാഗ്യമാണത്. സമതയാണ് നൈര്‍മ്മല്യത്തെ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുത്തുന്നത്. എല്ലാ പവിത്രഗുണങ്ങളും ഇതെത്തുടര്‍ന്നുണ്ടാവുന്നു. ലോകത്തിലെ യാതൊരനുഗ്രഹവും സമ്പത്തും സമതാഭാവത്തിനു തുല്യമാവുകയില്ല. അതെല്ലാ ആകുലതകളെയും അകറ്റുന്നു. സമതാഭാവത്തില്‍ സദാ അഭിരമിക്കുന്നവര്‍ തുലോം എണ്ണത്തില്‍ക്കുറവാണ്. എല്ലാവര്‍ക്കും സുഹൃത്തുക്കളായി അവര്‍ വര്‍ത്തിക്കുന്നു. സമതയില്‍ അഭിരമിക്കുന്നവര്‍ക്ക് ദുഃഖം സുഖമാണ്. മരണം എന്നത് പുതു ജന്മമാണ്.

‘ഹര്‍ഷോന്മാദവും വിഷാദവും ബാധിക്കാതെ എന്തെന്തു ചെയ്യേണമോ എങ്ങിനെ ചെയ്യേണമോ അത് സമയോചിതമായി ഔചിത്യപൂര്‍വ്വം ചെയ്യുന്ന ഒരുവന്റെ മാഹാത്മ്യം എങ്ങിനെ അളക്കാനാണ്?’

സുഹൃത്തുക്കളും ബന്ധുക്കളും ശത്രുക്കളും രാജാക്കന്മാരും സഹജഭാവത്തില്‍ ജീവിക്കുന്നയാളെ ഏറ്റവും കൂടുതലായി വിശ്വസിക്കുന്നു. അങ്ങിനെ ജീവിക്കുന്നയാള്‍ ഇടയ്‌ക്ക് ക്രുദ്ധനായാല്‍പ്പോലും അത് ആരെയും ദ്രോഹിക്കാനായല്ല. അയാളുടെ എല്ലാ ചെയ്തികളും അയാളുടെ കര്‍മ്മങ്ങള്‍, അയാളുടെ ഭക്ഷണരീതികള്‍, എല്ലാം അത് നല്ലതാണെങ്കിലും അല്ലെങ്കിലും മറ്റുള്ളവര്‍ ആഘോഷമാക്കുന്നു. സമതാഭാവത്തില്‍ വിരാജിക്കുന്ന അയാള്‍ മറ്റൊരാളെ കീഴടക്കിയാലും ശാസിച്ചാലും അതിനെയാളുകള്‍ അംഗീകരിക്കുന്നു. അയാളുടെ പൂര്‍വ്വകാല കര്‍മ്മങ്ങളും നന്മതിന്മകളും എല്ലാം ജനത്തിനു കയ്യടിക്കാന്‍ പോന്നവയാണ്. എത്ര സന്തോഷമോ സന്താപമോ ഉണ്ടായിക്കൊള്ളട്ടെ, സമതയില്‍ അഭിരമിക്കുന്നവര്‍ക്ക് ആകുലതകള്‍ ഇല്ല.

ഇനി സമതയില്‍ ജീവിതം കൊണ്ടാടിയ ചിലമഹാന്മാരെപ്പറ്റിപ്പറയാം. അവര്‍ കൊടിയ ദുരിതങ്ങളെപ്പോലും അതിജീവിച്ചത് നമുക്ക് ജീവിതപാഠങ്ങളാണ്. ശിബി ചക്രവര്‍ത്തിയുടെ മുന്നില്‍വെച്ച് ഭാര്യ അപമാനിക്കപ്പെട്ടു, യുധിഷ്ടിരന്‍, ത്രിഗര്‍ത്ത രാജാവ്, ജനകമഹാരാജന്‍, സാല്‍വ രാജന്‍, സൗവീരന്‍, കണ്ഡപന്‍, കദംബവനത്തിലെ രാക്ഷസന്‍, ജഡഭരതന്‍, നല്ലവനായ വേടന്‍, കപര്‍ദ്ദനമുനി എന്നിവരെയെല്ലാം നമുക്ക് സ്മരിക്കാം.

ഇതില്‍ രണ്ടു കാര്യങ്ങള്‍ പ്രത്യേകിച്ച് ശ്രദ്ധയര്‍ഹിക്കുന്നു. ഒന്ന്, ഈ മഹാത്മാക്കള്‍ ജീവിതത്തിന്റെ പലേ തുറകളിലും കഴിയുന്നവരാണ്. രണ്ട്, ഇതില്‍ പരാമര്‍ശിച്ച പലരും ചരിത്രപരമായി നോക്കിയാല്‍ രാമന്റെ കാലത്തിനു ശേഷം വന്നവരാണ്. ഇവരെല്ലാം സമതാഭാവത്തില്‍ അഭിരമിച്ചതിനാല്‍ ദേവന്മാര്‍ക്ക് പോലും ആരാദ്ധ്യരായിത്തീര്‍ന്നു. അവരില്‍ ചിലര്‍ രാജാക്കന്മാരും മറ്റുള്ളവര്‍ സാധാരണക്കാരും ആയിരുന്നു. അതിനാല്‍ സുഖദുഖങ്ങളെ ഒരുപോലെ കാണാന്‍, മാനാപമാനങ്ങളെ ഒരുപോലെ സ്വീകരിക്കാന്‍ ഒരു സാധകന്‍ സമതാഭാവമാര്‍ജ്ജിക്കേണ്ടതുണ്ട്.

 

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.