ശബരിമല: സന്നിധാനം വലിയനടപ്പന്തലില്‍ പുണ്യം പൂങ്കാവനം പദ്ധതിക്ക് നേതൃത്വം നല്കുന്ന സന്നദ്ധപ്രവര്‍ത്തകരെയും ഉദേ്യാഗസ്ഥരെയും ആദരിക്കുന്ന ചടങ്ങ് ശബരിമല സന്നിധാനം സ്പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു ഉദ്ഘാടനം ചെയ്തു. ഡിഐജി (ഇന്റലിജന്‍സ്) പി.വിജയന് മുഖ്യപ്രഭാഷണം നടത്തി.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍, സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ കെ.എസ്. വിമല്‍, അസി.സ്പെഷ്യല്‍ ഓഫീസര്‍ ഡോ.അരുള്‍ ആര്.ബി.കൃഷ്ണ, തിരുവിതാംകൂര്‍ ദേവസ്വം പി.ആര്.ഒ മുരളികോട്ടയ്ക്കകം, ദ്രുതകര്‍മ്മസേന ഡെപ്യൂട്ടി കമാണ്ടന്റ് പി.എസ് സുനില്‍കുമാര്‍, അസി.കമാണ്ടന്റ് രാംദാസ്, എന്‍.ഡി.ആര്.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് ജി.വിജയന്, ഫയര്‍ഫോഴ്സ് ഓഫീസര്‍ ഷിബു, ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ.സുരേഷ്ബാബു, സന്നിധാനം പോലീസ് ലെയ്സണ്‍ ഓഫീസര്‍ രാംദാസ്, അഖിലഭാരത അയ്യപ്പസേവാസംഘം പ്രതിനിധി ബാലന്സ്വാമി, അയ്യപ്പസേവാസമാജം പ്രതിനിധി മൂര്ത്തിസ്വാമി തുടങ്ങിയവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
നാലുവര്‍ഷമായി സന്നിധാനത്തെ മാലിന്യമുക്തമാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തകരെയും ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പദ്ധതിയുടെ ശില്പി ഡി.ഐ.ജി പി.വിജയനെ അഖിലഭാരത അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ശുചിത്വസേന, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം പ്രവര്‍ത്തകര്‍ക്ക് ടീ ഷര്‍ട്ടുകള്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: