Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യാകപ്പ് ഫുട്‌ബോള്‍: ജപ്പാനും ഇറാഖിനും വിജയത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 08:20 pm IST
inSports

പാലസ്തീനെതിരായ മത്സരത്തില്‍ ജപ്പാന്റെ യോഷിതോ എന്‍ഡോ ഗോള്‍ നേടുന്നു

ബ്രിസ്‌ബെയ്ന്‍: ഏഷ്യാകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനും കരുത്തരായ ഇറാഖിനും വിജയത്തുടക്കം. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ജപ്പാന്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പാലസ്തീനെ തകര്‍ത്തുവിട്ടപ്പോള്‍ ഇറാഖ് ഏകപക്ഷീയമായ ഒരു ഗോളിന് ജോര്‍ദാനെ കീഴടക്കി. മൂന്ന് പോയിന്റുമായി ജപ്പാനും ഇറാഖുമാണ് ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

ചരിത്രത്തിലാദ്യമായി ഏഷ്യാകപ്പില്‍ കളിക്കാനെത്തിയ പാലസ്തീനെതിരെ ന്യൂകാസില്‍ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ജപ്പാന്റെ തികഞ്ഞ ആധിപത്യമായിരുന്നു കണ്ടത്. 73-ാം മിനിറ്റില്‍ അഹമ്മദ് ഹര്‍ബി മഹാജ്‌നക്ക് രണ്ടാം മഞ്ഞക്കാര്‍ഡും മാച്ചിംഗ് ഓര്‍ഡറും ലഭിച്ചശേഷം പത്തുപേരുമായാണ് പാലസ്തീന കളി പൂര്‍ത്തിയാക്കിയത്. കളിയുടെ എട്ടാം മിനിറ്റില്‍ യാഷിതോ എന്‍ഡോയാണ് സാമുറായികളുടെ ആദ്യ ഗോള്‍ നേടിയത്. 25 വാര അകലെനിന്ന് എന്‍ഡോ പറത്തിയ ഇടംകാലന്‍ ഷോട്ടാണ് പാലസ്തീന്‍ ഗോളി റംസി സലേഹിനെ മറികടന്ന് വലയില്‍ കയറിയത്. പിന്നീട് 25-ാം മിനിറ്റില്‍ ജപ്പാന്‍ ലീഡ് ഉയര്‍ത്തി.

ഷിന്‍ജി കഗാവയുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ഷിന്‍ജി ഒകസാക്കി പാലസ്തീന്‍ വലയിലെത്തിക്കുകയായിരുന്നു. 44-ാം മിനിറ്റില്‍ ജപ്പാന്‍ ലീഡ് 3-0 ആക്കി ഉയര്‍ത്തി. കഗാവയെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സാമുറായി പട ലീഡ് ഉയര്‍ത്തിയത്. സൂപ്പര്‍താരം കെയ്‌സുകി ഹോണ്ട എടുത്ത കിക്കാണ് പാല്‌സതീന്‍ ഗോളിക്ക് ഒരവസരവും നല്‍കാതെ വലയില്‍ കയറിയത് ഇതോടെ ആദ്യ പകുതിയില്‍ ജപ്പാന്‍ 3-0ന് മുന്നിട്ടുനിന്നു. പിന്നീട് കളിയുടെ 50-ാം മിനിറ്റില്‍ ജപ്പാന്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. കഗാവ എടുത്ത കോര്‍ണറാണ് മയാ യോഷിത ബുള്ളറ്റ് ഹെഡ്ഡറിലൂടെ പാലസ്തീന്‍ വലയിലെത്തിച്ചത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ജപ്പാന്‍ താരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

ഗ്രൂപ്പില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 2007ലെ ചാമ്പ്യന്മാരായ ഇറാഖ് കഷ്ടിച്ചാണ് ജോര്‍ദാനെ മറികടന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 77-ാം മിനിറ്റില്‍ യാസെര്‍ കാസിമാണ് ഇറാഖിന്റെ വിജയഗോള്‍ നേടിയത്.

ഇന്ന് ഗ്രൂപ്പ് എയില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം വിജയം ലക്ഷ്യമാക്കി ആതിഥേയരായ ഓസ്‌ട്രേലിയയും കരുത്തരായ ദക്ഷിണ കൊറിയയും ഇറങ്ങും. ദക്ഷിണ കൊറിയക്ക് കുവൈറ്റും ഓസ്‌ട്രേലിയക്ക് ഒമാനുമാണ് എതിരാളികള്‍. ഇന്ന് വിജയിച്ചാല്‍ ഓസ്‌ട്രേലിയക്കും ദക്ഷിണ കൊറിയക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം ഉറപ്പിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

പുതിയ വാര്‍ത്തകള്‍

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.