ഇസ്ലാമബാദ്: ലോകകപ്പ് ക്രിക്കറ്റിനുശേഷം ഏകദിനത്തിനും ട്വന്റി 20യില്‍ നിന്നും നിന്ന് വിരമിക്കുമെന്ന് പാക് നായകന് മിസ്ബ ഉള് ഹഖ്. അതേ സമയം ടെസ്റ്റില്‍ തുടരുമെന്നും മിസ്ബ വ്യക്തമാക്കി.
2002-ല്‍ ന്യൂസിലാന്റിനെതിരെ ലാഹോറിലാണ് മിസ്ബ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2004-ല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മിസ്ബ പിന്നീട് 2007ലാണ് ടീമില്‍ തിരിച്ചെത്തിയത്. 153 മത്സരങ്ങളില്‍ നിന്ന് 37 അര്‍ദ്ധസെഞ്ചുറികളടക്കം 4669 റണ്‍സ് നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 96 റണ്‍സാണ് മിസ്ബയുടെ ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍. 2011 മെയില്‍ ഷാഹിദ് അഫ്രീദിയില്‍ നിന്നാണ് മിസ്ബ ഉള് ഹഖ് പാക് നായകസ്ഥാനം ഏറ്റെടുത്തത്. 78 മത്സരങ്ങളില്‍ പാക്കിസ്ഥാനെ നയിച്ച മിസ്ബ 41 വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
39 ട്വന്റി മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്ദ്ധസെഞ്ചുകളുടെ സഹായത്തോടെ 788 റണ്‍സും മിസ്ബ നേടിയിട്ടുണ്ട്. 53 ടെസ്റ്റില്‍ നിന്ന് 3,736 റണ്‍സ് നേടിയ മിസ്ബയുടെ ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ നേടിയ 161 റണ്‍സാണ്. എട്ട് സെഞ്ചുറികളും 26 അര്‍ദ്ധസെഞ്ചുറികളും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ അതിവേഗത്തില്‍ സെഞ്ചുറി നേടി റിച്ചാര്‍ഡ്സിന്റെ റെക്കോര്‍ഡിനൊപ്പവുമെത്തി മിസ്ബ.
















