Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 695-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 07:49 pm IST
in Samskriti

രാമന്‍ പറഞ്ഞു: മഹര്‍ഷേ, ആത്മജ്ഞാനം വാക്കുകളുടെ പരിധികള്‍ക്ക് അതീതമാണെന്ന് സ്പഷ്ടമാണല്ലോ. ആത്മജ്ഞാനം എങ്ങിനെയാണ് ഒരു സാധകന്‍ ആര്‍ജ്ജിക്കേണ്ടതെന്നു നിശ്ചയമില്ല. വിവിധ വേദശാസ്ത്രങ്ങളില്‍ തുലോം പരസ്പരവിരുദ്ധങ്ങളായ പ്രസ്താവനകളാണല്ലോ ഉള്ളത്!. ആത്മജ്ഞാനദായിയല്ലെങ്കില്‍ ഈ ശാസ്ത്രങ്ങള്‍കൊണ്ട് എന്താണ് പ്രയോജനം?

വേദശാസ്ത്രപഠനവും ഗുരൂപദേശവും കൊണ്ട് ആത്മജ്ഞാനലാഭം ഉണ്ടാവുമോ എന്ന് ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: വേദശാസ്ത്ര പഠനമല്ല ആത്മജ്ഞാനത്തിനു കാരണമാകുന്നത്. സത്യം തന്നെയാണതിനു നിദാനം. ശാസ്ത്രങ്ങള്‍ വിവിധങ്ങളായ വ്യാഖ്യാനങ്ങള്‍ ഉള്ളവയാണ്. എന്നാല്‍ പരംപൊരുള്‍ അവര്‍ണ്ണനീയമാണ്.

എങ്കിലും ആത്മജ്ഞാനവുമായി ശാസ്ത്രപഠനം എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു ഞാന്‍ പറയാം. ഒരു ഗ്രാമത്തില്‍ ദൗര്‍ഭാഗ്യങ്ങള്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരുന്നു. ആളുകള്‍ പട്ടിണികൊണ്ട് വലഞ്ഞു. ചിലര്‍ ചത്തൊടുങ്ങി. ദാരിദ്ര്യവും ദുരിതവും കാരണം ജീവിതായോധനത്തിനായി എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാം എന്ന നിലയിലായി അവര്‍. അടുത്തുള്ള കാട്ടില്‍പ്പോയി മരംവെട്ടാം എന്നവര്‍ തീരുമാനിച്ചു. ആ മരം വിറ്റ് പണമുണ്ടാക്കി വിശപ്പടക്കാം എന്നായിരുന്നു അവരുടെ ചിന്ത. അങ്ങിനെയവര്‍ ഓരോരോ ദിനങ്ങള്‍ തള്ളി നീക്കി. അവിടെയാ കാട്ടില്‍ അവര്‍ വിലപിടിച്ച രത്‌നക്കല്ലുകളും കണ്ടുപിടിച്ചു. ചിലപ്പോള്‍ പുറത്തവ തെളിഞ്ഞു കണ്ടു. ചിലപ്പോളവ ഒളിഞ്ഞു മണ്ണില്‍ പുതഞ്ഞിരുന്നു.

വിറകു ശേഖരിക്കാന്‍ പോയ ഗ്രാമവാസികളില്‍ ചിലര്‍ രത്‌നക്കല്ലുകളും മറ്റുള്ളവര്‍ ചന്ദനമരങ്ങളും ചിലര്‍ പഴവര്‍ഗ്ഗങ്ങളും ഇനിയും ചിലര്‍ വിറകിനുവേണ്ട പാഴ്‌ത്തടികളും കണ്ടെത്തി.

അവരില്‍ രത്‌നക്കല്ലുകള്‍ കണ്ടുപിടിച്ചവരുടെ ദാരിദ്ര്യദുരിതങ്ങള്‍ നിമിഷ നേരത്തില്‍ ഇല്ലാതെയായി.

അങ്ങിനെ വിറകു ശേഖരിച്ചു ജീവിതായോധനം നടത്തിവരവേ അവര്‍ അവിടെയൊരപൂര്‍വ്വ രത്‌നം കണ്ടെത്തി. എല്ലാ ആഗ്രഹങ്ങളെയും സാധിപ്പിക്കുന്ന ചിന്താമണിയായിരുന്നു അത്. അതിന്റെ സഹായത്തോടെ എല്ലാവര്‍ക്കും വേണ്ടതായ എല്ലാ വസ്തുക്കളും അവര്‍ക്ക് ലഭ്യമായി. അവരങ്ങിനെ സുഖമായി ജീവിച്ചു.

വെറും വിറകുശേഖരിക്കാന്‍ പോയവര്‍ അവസാനം വിലമതിക്കാനാവാത്ത ചിന്താമണിയുമായി മടങ്ങി. ഇക്കഥയില്‍ ഗ്രാമവാസികള്‍ എന്ന് പറയുന്നത് ഭൂമിയില്‍ നിവസിക്കുന്ന മനുഷ്യജീവികളാണ്. അവരുടെ ദാരിദ്ര്യം ദാരിദ്ര്യങ്ങളില്‍ വെച്ചേറ്റവും കഠിനമാണ്. അജ്ഞാനം എന്ന ദാരിദ്ര്യമാണത്. അതാണെല്ലാ എല്ലാ ആകുലതകള്‍ക്കും കാരണം.

ഇതില്‍പ്പറഞ്ഞ കാട് ശാസ്ത്രഗ്രന്ഥങ്ങളും ഗുരുവുമാണ്. അവര്‍ കാട്ടില്‍പ്പോയത് അവരവരുടെ കാര്യസാദ്ധ്യത്തിനായാണ്. വാസ്തവത്തില്‍ ആളുകള്‍ ഗുരുക്കന്മാരെ സമാശ്രയിക്കുന്നതും, ശാസ്ത്രം പഠിക്കുന്നതും അവരവരുടെ കാര്യങ്ങള്‍ നേടാനായാണ്. എന്നാല്‍ കാലക്രമത്തില്‍ ഗുരൂപദേശങ്ങളും ശാസ്‌ത്രോക്തികളും അവരെ വിലമതിക്കാനാവാത്ത വസ്തുക്കളിലേയ്‌ക്ക് നയിക്കുന്നു.

‘വിറകു ശേഖരിക്കാന്‍ കാട്ടില്‍പ്പോയവര്‍ക്ക് കിട്ടിയത് അഭീഷ്ടവരദായിയായ ചിന്താമണിയാണ്. സാധകര്‍ അവരവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ക്കായി ശാസ്ത്രപഠനം നടത്തുമ്പോള്‍ അവര്‍ക്ക് പരമസത്യം വെളിവാകുന്നു.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.