Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലോകേഷിനും കോഹ്‌ലിക്കും സെഞ്ചുറി; ഇന്ത്യ പൊരുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2015, 02:55 pm IST
inCricket

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ പൊരുതുന്നു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഏഴിന് 572 റണ്‍സിനെതിരെ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെടുത്തിട്ടുണ്ട്.

ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ കന്നി സെഞ്ചുറിയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ശതകത്തിന്റെയും കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തിയത്. പരമ്പരയില്‍ നാലാം സെഞ്ചുറിയാണ് കോഹ്‌ലി ഇന്നലെ കണ്ടെത്തിയത്. 140 റണ്‍സോടെ വിരാട് കോഹ്‌ലിയും 14 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍. അഞ്ച് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ ഇപ്പോഴും 230 റണ്‍സ് പിന്നിലാണ്.

നേരത്തെ ഒന്നിന് 71 റണ്‍സ് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ 97-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് നഷ്ടമായി. 40 റണ്‍സുമായി രോഹിത് ശര്‍മ്മയും 31 റണ്‍സുമായി ലോകേഷ് രാഹുലുമാണ് ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ തലേന്നത്തെ സ്‌കോറിനോട് 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷം രോഹിത് ശര്‍മ്മ മടങ്ങി. 133 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 53 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ നഥാന്‍ ലിയോണ്‍ ബൗള്‍ഡാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ലോകേഷിനൊപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒത്തുചേര്‍ന്നതോടെ ഇന്ത്യ വീണ്ടും കളിയിലേക്ക് തിരിച്ചെത്തി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 141 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ലോകേഷ് രാഹുല്‍ തുടക്കക്കാരന്റെ പതര്‍ച്ചയൊന്നും പ്രകടിപ്പിക്കാതെ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്തപ്പോള്‍ കോഹ്‌ലി തുടക്കം മുതലേ എതിരാളികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനാണ് ശ്രമിച്ചത്. ഒടുവില്‍ സ്‌കോര്‍ 238 റണ്‍സിലെത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. ഇതിനിടെ ലോകേഷ് രാഹുല്‍ തന്റെ കന്നി അന്താരാഷ്‌ട്ര ടെസ്റ്റ് സെഞ്ചുറിയും പൂര്‍ത്തിയാക്കി. 253 പന്തുകളില്‍ നിന്ന് 11 ഫോറും ഒരു സിക്‌സറുമടക്കമാണ് രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ലോകേഷ് മൂന്നക്കം കടന്നത്. ഇതിനിടെ വിരാട് കോഹ്‌ലി അര്‍ദ്ധസെഞ്ചുറിയും പൂര്‍ത്തിയാക്കി.

എന്നാല്‍ സെഞ്ചുറി പിന്നിട്ട് അധികം കഴിയും മുന്നേ ലോകേഷ് രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന് തിരശ്ശീല വീണു. 262 പന്തുകളില്‍ നിന്ന് 110 റണ്‍സെടുത്ത ലോകേഷ് രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ അജിന്‍ക്യ രഹാനെക്ക് കഴിഞ്ഞ ടെസ്റ്റുകളില്‍ നടത്തിയ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്ത്യന്‍ സ്‌കോര്‍ 282-ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്റെ പ്രകടനം നടത്തിയ കോഹ്‌ലി ശതകം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

165 പന്തുകളില്‍ നിന്ന് 17 ബൗണ്ടറികളോടെയാണ് കോഹ്‌ലി സെഞ്ചുറി തികച്ചത്. ഇന്ത്യന്‍ സ്‌കോര്‍ 292-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത രഹാനെയെ വാട്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് ക്രീസിലെത്തിയത് സുരേഷ് റെയ്‌ന. പരമ്പരയില്‍ ആദ്യമായി ടീമില്‍ ഇടംപിടിച്ച റെയ്‌നക്ക് നേരിട്ട ആദ്യപന്തില്‍ തന്നെ പൂജ്യനായി മടങ്ങാനായിരുന്നു വിധി. രഹാനെ പുറത്താക്കിയ ശേഷം തൊട്ടടുത്ത പന്തില്‍ വാട്‌സണ്‍ റെയ്‌നയെ ഹാഡിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് വൃദ്ധിമാന്‍ സാഹയെ കൂട്ടുപിടിച്ച് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ വിരാട് കോഹ്‌ലി ഇന്ത്യന്‍ സ്‌കോര്‍ 342 റണ്‍സിലെത്തിച്ചു. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും ഷെയ്ന്‍ വാട്‌സണും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.