മെല്‍ബണ്‍: ഇന്തോനേഷ്യ സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്‍മാര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തീവ്രവാദ ആക്രമണം നടക്കുവാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ബാലി പോലെയുള്ള സ്ഥലങ്ങളില്‍ ആക്രമണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തീവ്രവാദി ആക്രണം, ആഭ്യന്തര സംഘര്‍ഷം, കുറ്റകൃത്യങ്ങള്‍, കൂടിയ നിരക്കിലുള്ള വാഹനാപകടങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്തോനേഷ്യയില്ക്ക് പോകുന്ന ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ ജാഗരൂകരായിരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരാണ് ജനുവരിയിലും ഫെബ്രുവരിയിലും അവധിക്കാലം ചെലവഴിക്കുവാന്‍ ഇന്തോനേഷ്യക്ക് പോകാറുള്ളത്. 2012 ഒക്‌ടോബറില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ ബാലിയിലെ ഒരു നിശാ ക്ലബ്ബില്‍ 88 ഓസ്‌ട്രേലിയക്കാരുള്‍പ്പെടെ 202 പേര്‍ കൊല്ലപ്പെട്ടിരുന്നു.
















