ധര്‍മ്മശാല: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഹിമാചല്‍പ്രദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 196 റണ്‍സിനെതിരെ ഹിമാചല്‍ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തിട്ടുണ്ട്. 115 റണ്‍സുമായി പരസ് ദോ്രഗയും 35 റണ്‍സുമായി ബിപുല്‍ ശര്‍മ്മയുമാണ് ക്രീസില്‍. നാല് വിക്കറ്റ് കയ്യിലിരിക്കെ 91 റണ്‍സിന്റെ ലീഡാണ് ഹിമാചല്‍ നേടിയിട്ടുള്ളത്.
















