ഇസ്ലാമാബാദ്: ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്‌ക്ക് പാക്കിസ്ഥാനില്‍ ഇനി മുതല്‍ പ്രത്യേക കോടതികള്‍. മൂന്ന് പ്രത്യേക കോടതികളാണ് ഇത്തരത്തില്‍ ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്.
പാക്ക് പാര്‍ലമെന്റ് പാസാക്കിയ പ്രൊട്ടക്ഷന്‍ ഓഫ് പാക്കിസ്ഥാന്‍ ആക്ടിന്റെ കീഴിലാണ് കോടതി രൂപീകരണം. ഇതോടെ പാക്കിസ്ഥാനിലെ പ്രത്യേക കോടതികളുടെ എണ്ണം അഞ്ചായി.
പെഷവാറിലാണ് മൂന്നു കോടതികളും രൂപീകരിച്ചിരിക്കുന്നത്. കൂടാതെ ലാഹോറിലും ക്വീറ്റയിലും പ്രത്യേക കോടതികളുണ്ട്.
ലാഹോറിലെ പ്രത്യേക കോടതിയുടെ ജഡ്ജ് മുകറബ്ബ് ഖാനാണ്. അതേസമയം സഫാര്‍ ഖോസയും അന്‍വര്‍ അലി ഖാനുമാണ് യഥാക്രമം ക്വീറ്റയിലേയും പെഷവാറിലേയും ജഡ്ജിമാര്‍.
















