Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എയര്‍ ഏഷ്യ വിമാനം കാണാതായ സംഭവം: തിരച്ചില്‍ തുടരുന്നു; നിഗൂഢതയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 11:00 pm IST
inWorld

മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചിലിന് മുന്നോടിയായി ഇന്തോനേഷ്യന്‍ തീരദേശ സേനാംഗങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു

ജക്കാര്‍ത്ത: ദുരൂഹസാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടര്‍ന്നു. വിമാനത്തിന് എന്തു സംഭവിച്ചെന്നതു സംബന്ധിച്ച നിഗൂഢതയ്‌ക്ക് ഇന്നലെയും അറുതിവന്നില്ല. തിരച്ചില്‍ മേഖലയില്‍ ഒരിടത്ത് വിമാനാവശിഷ്ടം കണ്ടെന്നും മറ്റൊരു ഭാഗത്ത് എണ്ണപ്പാടകള്‍ കണ്ടെത്തിയെന്നുമൊക്കെ വാര്‍ത്തകളുണ്ടായെങ്കിലും അവയ്‌ക്കൊന്നും സംഭവവുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടില്ല. വിമാനം കടലിന്റെ അടിത്തട്ടിലുണ്ടാവുമെന്നാണ് ഇന്തോനേഷ്യന്‍ തിരച്ചില്‍- രക്ഷാപ്രവര്‍ത്തന ഏജന്‍സിയുടെ നിഗമനം. കൂടുതല്‍ മേഖലകളിലേക്ക് തിരച്ചില്‍ വ്യാപിച്ചിട്ടുണ്ട്.

എയര്‍ ഏഷ്യയുടെ ക്യൂഇസഡ് 8501 യാത്രാ വിമാനം റഡാര്‍ ബന്ധത്തില്‍ നിന്നകന്ന മേഖലയില്‍ നിന്ന് 1, 120 കിലോമീറ്റര്‍ മാറിയുള്ള നംഗ ദ്വീപിനു സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ചില വസ്തുക്കള്‍ കണ്ടെന്ന വിവരം ആസ്‌ട്രേലിയന്‍ നിരീക്ഷക സംഘമാണ് പുറത്തുവിട്ടത്. എന്നാല്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങളല്ല അവയെന്ന് ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് ജൂസഫ് കല്ല പറഞ്ഞു. വിമാനം യാത്ര പുറപ്പെട്ട സുരബയ എയര്‍പോര്‍ട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കല്ല ഇക്കാര്യം വ്യക്തമാക്കി.

പലോ നംഗ ദ്വീപിനു സമീപം തന്നെ ഇന്നലെ ഉച്ചയ്‌ക്കുശേഷം ഇന്തോനേഷ്യന്‍ ഹെലികോപ്ടറുകള്‍ രണ്ട് എണ്ണപ്പാടകളും കണ്ടു. ഈ ഭാഗത്ത് എന്തോ തകര്‍ന്നുവീഴുന്ന ശബ്ദം കേട്ടതായി ചില മത്സ്യത്തൊഴിലാളികള്‍ വെളിപ്പെടുത്തിയിരുന്നു. എണ്ണപ്പാടകള്‍ കണ്ടയിടം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും തിരച്ചില്‍ നടത്തുന്നത്. 15 കപ്പലുകളും 30 വിമാനങ്ങളും ഈ ദൗത്യത്തിന് ചുക്കാന്‍പിടിക്കുന്നു. ആസ്‌ട്രേലിയ, സിംഗപ്പൂര്‍, മലേഷ്യ എന്നിവ രക്ഷാപ്രവര്‍ത്തനത്തിന് ഇന്തോനേഷ്യയെ സഹായിച്ചുവരുന്നു. മോശം കാലാവസ്ഥയാണ് രക്ഷാദൗത്യത്തിനുള്ള പ്രധാന പ്രതിബന്ധം.

162 പേരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കു യാത്ര തിരിച്ച, മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യയുടെ വിമാനം ഞായറാഴ്ച രാവിലെയാണ് ജാവാ സമുദ്രത്തിന് മുകളില്‍വച്ച് കാണാതായത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന്റെ ഗതിമാറ്റാനും പറക്കല്‍ ഉയരപരിധി 32000 അടിയില്‍ നിന്ന് 38000 ആക്കാനും പൈലറ്റ് അനുമതി തേടിയിരുന്നു. എന്നാല്‍ അതേ വ്യോമപാതയില്‍ മറ്റൊരു വിമാനമുണ്ടായിരുന്നതിനാല്‍ നിയന്ത്രണ കേന്ദ്രം അതിനുള്ള അനുമതി നല്‍കിയില്ല. പറക്കല്‍ ഉയരം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം കൈമാറാന്‍ ഒരുങ്ങുമ്പോഴേക്കും റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

പുതിയ വാര്‍ത്തകള്‍

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.