ഭൂതനാഥന്‍ വിജയബ്രാഹ്മണനോടു പറഞ്ഞു: കലിവര്‍ഷം മുപ്പതിനായിരം കഴിയുമ്പോള്‍ ഈ ഭൂമിയൊന്നാകെ വര്‍ണ്ണഹീനന്മാരാല്‍ നിറയും. ദുഷ്ടന്മാരായ മ്ലേച്ഛന്മാര്‍ ശക്തരായിത്തീരും. നാലുലക്ഷം വര്‍ഷങ്ങള്‍ കലികാലമായിത്തന്നെ കടന്നുപോകുമെന്ന് അറിയുക. കലിയുഗത്തിന്റെഒടുവില്‍ ഞാന്‍ കല്‍ക്കിയായി അവതരിച്ച് ദുഷ്ടന്മാരെ ഒന്നൊഴിയാതെ സംഹരിച്ച് ഭൂമിയില്‍ ധര്‍മ്മത്തെ സംരക്ഷിക്കും. അതോടെ നിര്‍മ്മലമായ കൃതയുഗം ആരംഭിക്കും.
എന്റെ ആജ്ഞയനുസരിച്ച് മുമ്പ് ഈ ലോകം സൃഷ്ടിക്കുവാനായി മനസ്സില്‍ ചിന്തിച്ചു ബ്രഹ്മദേവന്‍ സ്ഥിതിചെയ്തു. ആ സമയത്ത് ഒരു പുരുഷന്‍ ബ്രഹ്മദേവനു മുന്നില്‍ആവിര്‍ഭവിച്ചു പറഞ്ഞു. വിധാതാവേ, ഞാന്‍ നിന്തിരുവടിയുടെ സൃഷ്ടിയാകുന്നു. ഞാന്‍ ചെയ്യേണ്ടത് എന്തെന്നു കല്പിച്ചാലും. ആ പുരുഷന് ബ്രഹ്മദേവന്‍ ‘കൃതന്‍’ എന്നു പേരു നല്‍കി ഭൂമി ഭരിക്കുവാന്‍ നിയോഗിച്ചു. പിന്നീട് ആവിര്‍ഭവിച്ചത്രേതനേയും മൂന്നാമതു ആവിര്‍ഭവിച്ച ദ്വാപരനേയും മുന്‍പേ പറഞ്ഞതുപ്രകാരം നിയോഗിച്ചു. ഘോരരൂപമാര്‍ന്ന ഒരു പുരുഷനാണ് അടുത്തതായി ആവിര്‍ഭവിച്ചത്. കാളമേഘത്തേക്കാളും കറുത്ത നിറത്തോടുകൂടിയവനും ഘോരാട്ടഹാസംമുഴക്കുന്നവനും ആയ അവന്‍ തന്റെ കരങ്ങള്‍ കൊണ്ട്ശിശ്‌നവും (ലിംഗം) ജിഹ്വയും (നാവ്) പിടിച്ച് ബ്രഹ്മദേവന്റെയൊപ്പം സ്വര്‍ണ്ണസിംഹാസനത്തില്‍ കയറി ഇരിപ്പായി.
‘നീ ആര്’? എന്ന ബ്രഹ്മദേവന്റെ ചോദ്യംകേട്ട് അലറിച്ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: നിന്നുടെ സൃഷ്ടിയായ നാലാംയുഗമാണു ഞാന്‍. വര്‍ണ്ണങ്ങളെ സങ്കരംചെയ്യുന്നവന്‍. അധര്‍മ്മികളുടെ നല്ലകാലം എന്റെകാലത്താണ് എന്ന് ഭവാന്‍ അറിയുന്നില്ലേ? നാക്കുകൊണ്ട് ഭോഷ്‌ക്കും കുത്തുവാക്കുകളും എല്ലാവരും പറയും. ആക്കമേറുന്ന ശിശ്‌നത്താലാവട്ടെ വര്‍ണ്ണം, കുലം, ആചാരം ഇവയൊന്നും നോക്കാതെ പെണ്ണിനെമാത്രം എല്ലാവരും കൊതിക്കും.
കലിയുടെ ഉഗ്രവചനങ്ങള്‍ കേട്ട് ബ്രഹ്മദേവന്‍ പറഞ്ഞു. നിന്റെകാലം ഇല്ലാതെയാക്കുവാന്‍ ഞാന്‍ തുനിയുകയാണ്. പിതാമഹന്റെ വാക്കുകള്‍കേട്ട് അധിര്‍മ്മികളായ ജീവഗണംദുഃഖത്തോടെതാണു തൊഴുതു അഭ്യര്‍ത്ഥിച്ചു. ഭഗവാനേ, ഞങ്ങള്‍ക്കും നല്ലകാലംവരുന്നതിനായി അവിടുന്ന് അല്പം കരുണ കാണിച്ചാലും. മനസ്സലിഞ്ഞ ബ്രഹ്മദേവന്‍ മറ്റ് മൂന്നുയുഗങ്ങളേക്കാളും കുറഞ്ഞ കാലയളവ് കലിയുഗത്തിനു നിശ്ചയിച്ചു. അതില്‍ത്തന്നെ മുപ്പത്തിരണ്ടായിരംവര്‍ഷം അധര്‍മ്മികള്‍ക്കായി മാറ്റിവെച്ചു.
വിജയബ്രാഹ്മണാ, ധര്‍മ്മഹീനന്മാര്‍ക്കായി അല്പകാലം നീക്കിവെച്ചതില്‍ ഞാന്‍ മാറ്റംവരുത്തുകയില്ല. എങ്കിലും എന്നില്‍ സദാ ഭക്തിയുള്ളവര്‍ക്ക് കലികാലസങ്കടം വരാതെ ഞാന്‍ സംരക്ഷിക്കുന്നതാണ്. ഇ കലികാലത്ത് അസുരന്മാരുടെ മിക്കസ്വഭാവങ്ങളും ബ്രാഹ്മണര്‍ക്കും വന്നുകൂടും. സത്യം, ശൗചം തുടങ്ങിയവ ഒന്നുമില്ലാത്തതിനാല്‍ അവരുടെ ബുദ്ധിയില്‍ അവിവേകംകൊണ്ടുള്ള ധൈര്യമുണ്ടാകും.
വിവേകംമൂലമുള്ള ധൈര്യം അല്പം പോലുമുണ്ടാകുകയില്ല. എന്നു മാത്രമല്ല വല്ലാത്ത അഹങ്കാരവും വന്നുകൂടും. ബ്രാഹ്മണശ്രേഷ്ഠാ, അതിനൊരു കാരണമുണ്ട്. ഭവാന്‍ എന്റെ ഭക്തനായതിനാല്‍ ഞാന്‍ അതു പറഞ്ഞുതരാം. വേദഭാഷ്യം നന്നായറിഞ്ഞ് ആദരിക്കുന്ന വേദിയന്മാര്‍ക്ക് ആര്‍ക്കും ഒരുദോഷവും സംഭവിക്കുകയില്ല. അവര്‍ക്ക്‌സായൂജ്യമുക്തിയുംലഭിക്കുമെന്നുള്ളത് നിശ്ചയംതന്നെ.(പന്ത്രണ്ടാം അദ്ധ്യായം സമാപിച്ചു)
(തുടരും)
















