ഗോഹട്ടി : ബോഡോ ഭീകരര്‍ക്കെതിരെ സംയുക്ത സൈനിക നടപടിക്ക് നീക്കം. സൈന്യവും അര്‍ദ്ധ സൈനിക വിഭാഗങ്ങളും അസം റൗഫിള്‍സും സംസ്ഥാന പോലീസും ചേര്‍ന്നുള്ള നടപടിക്കാണ് നീക്കം നടക്കുന്നത്.
ഓപ്പറേഷന്‍ ഓള്‍ ഔട്ട് എന്ന പേരിലാണ് നടപടി. ഇത് സംബന്ധിച്ച് കരസേനാ മേധാവി ഗല്‍ബീര്‍ സിംഗ് സുവാഗുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി.അസമിലെ സൈനിക വിന്യാസം ശക്തമാക്കാനും നടപടിയെടുക്കും.
ചൊവ്വാഴ്ച വൈകുന്നേരമാണ് സോണിത്പൂര്‍ കൊക്രജാര്‍ ജില്ലകളിലെ ആദിവാസികള്‍ക്ക് നേരെ ബോഡോ ഭീകരര്‍ ആക്രമണം നടത്തിയത്.
















