വാഷിംഗ്ടണ്‍: ശ്വാസതടസത്തെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ലു.ബുഷിനെ (90) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശ്വാസ തടസ്സം നേരിട്ട അദ്ദേഹത്തെ ടെക്സസിലെ ഹൂസ്റ്റണ്‍ മെതോഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
1989 മുതല്‍ 1993 വരെയാണ് ജോര്‍ജ് എച്ച്.ഡബ്ലു.ബുഷ് അമേരിക്കയുടെ പ്രസിഡന്റ് പദവി വഹിച്ചത്. അദ്ദേഹത്തിനുശേഷം ബില്‍ ക്ലിന്റനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം ജോര്‍ജ് എച്ച്.ഡബ്ലു.ബുഷിന്റെ മകന് ജോര്‍ജ് ഡബ്ലു.ബുഷ് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: