Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

മാധ്യമങ്ങള്‍ വികസനവാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കണം: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2014, 09:50 pm IST
inKottayam

കോട്ടയം: ജനാധിപത്യ സംവിധാനത്തിന് ശക്തി പകരുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് മനസിലാക്കി വികസന താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനനന്മയ്‌ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന മാധ്യമ അവാര്‍ഡ്ദാനം കോട്ടയത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സെന്‍സേഷണല്‍ വാര്‍ത്തകള്‍ തേടിപ്പോകുന്ന മാധ്യമങ്ങള്‍ കേരളത്തിന്റെ വികസന മേഖലകളിലെ നല്ല മാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ശ്രദ്ധ നേടിയ കുടുംബശ്രീ, ആശ്രയ, സ്റ്റുഡന്റ് പോലീസ് തുടങ്ങിയ പദ്ധതികള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ ഗുണകരമായ മാറ്റങ്ങള്‍ മാധ്യമങ്ങള്‍ കാണാതെ പോകരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മാധ്യമങ്ങളില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന വിമര്‍ശനങ്ങളും മാധ്യമറിപ്പോര്‍ട്ടുകളും സര്‍ക്കാരിന്റെ വഴികാട്ടിയാണെന്നും വിമര്‍ശനങ്ങളെ ആദരിക്കുന്നുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ നയരൂപീകരണത്തിലും ജനഹിതമനുസരിച്ച് അതില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും മാധ്യമ റിപ്പോര്‍ട്ടുകള്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ദൃശ്യമാധ്യമങ്ങള്‍ മത്സരിക്കുന്നതിനിടയില്‍ സത്യസ്ഥിതി മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യണം. ദൃശ്യ- മാധ്യമ പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് ഒരു പെരുമാറ്റച്ചട്ടം സ്വയം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അച്ചടി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമസംരക്ഷണ സൗകര്യങ്ങള്‍ ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മാധ്യമരംഗത്തെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ വിലയിരുത്തിയതിനുശേഷമാണ് അവാര്‍ഡുകള്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ സ്മരണിക പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സ്വാഗതമാശംസിച്ച ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി അവാര്‍ഡ് ജേതാക്കളെ സദസ്സിന് പരിചയപ്പെടുത്തി. അവാര്‍ഡ് ജേതാക്കളായ ജി. ജയചന്ദ്രന്‍, ആര്‍. കൃഷ്ണരാജ്, സമീര്‍ എ. ഹമീദ്, കെ.ആര്‍. ഗോപീകൃഷ്ണന്‍, ഫൗസിയ മുസ്തഫ, ഷാജു കെ.വി, ഷാനി പി.ടി, ഷെഫീക്ക് ഖാന്‍ എന്നിവര്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരങ്ങളും ജൂറിയുടെ പ്രതേ്യക പരാമര്‍ശത്തിന് പാത്രമായ ശരത്ചന്ദ്രന്‍, വീണ ജോര്‍ജ് എന്നിവര്‍ക്ക് 15,000 രൂപയും പ്രശസ്തി പത്രവും ഫലകവം അടങ്ങുന്ന പുരസ്‌കാരവും മുഖ്യമന്ത്രി ചടങ്ങില്‍ സമ്മാനിച്ചു.

ഡിസി ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി വാര്യര്‍, കൗണ്‍സിലര്‍ സിന്‍സി പാറേല്‍, കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍, ഐ.&പി.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ സി. രമേശ്കുമാര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്. മനോജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ സി. ആര്‍. രാജ്‌മോഹന്‍ നന്ദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.