തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് നാഷണല്ഗെയിംസിന്റെ സുഗമമായ നടത്തിപ്പിനു നിയോഗിക്കപ്പെടുന്ന വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി ആരംഭിച്ച രജിസ്ട്രേഷന് നടപടികള്‍25ന് രാത്രി 12 മണിയോടുകൂടിഅവസാനിക്കും.
നാഷണല്‍ ഗെയിംസിലെ വിവിധ മത്സരങ്ങള്‍ നടക്കുന്ന 31 വേദികളിലേക്ക് നിയോഗിക്കപ്പെടുന്ന ആറായിരത്തോളം വോളന്റിയര്മാര്ക്കുവേണ്ടിയുള്ളരജിസ്ട്രേഷന് നടപടികളാണ് പുരോഗമിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള സ്കൂളുകള്‍, കോളേജുകള്‍ ഇവയില്‍ പ്രവര്‍ത്തിക്കുന്ന എന്‍സിസി, എന്‍എസ്എസ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, പൊതു ജനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവയില്‍ നിന്നുമായി ഏകദേശം അയ്യായിരത്തോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.
വിവിധമേഖലകളില്‍ നിന്നുംലഭിച്ച അപേക്ഷകള്‍ നാഷണല്ഗെയിംസ് ഫെസിലിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന നടത്തിവരികയാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള ജനറല്‍ ട്രെയിനിംഗ്, മോട്ടിവേഷന്‍ ട്രെയിനിംഗ് എന്നിവ ജനുവരി പതിനഞ്ചോടുകൂടി ആരംഭിക്കും. കൂടാതെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെയുള്ള 31 വേദികള്‍ കേന്ദ്രീകരിച്ച് വോളന്റിയര്‍മാര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കും.
–
















