സ്ൃഷ്ടിച്ച തമ്പുരാന്‍ ശുഭാനന്ദാവതാരമായി വന്ന് അധഃസ്ഥിതമെന്നു അക്കാലത്ത് കുരുതിയിരുന്ന ഒരു പതിത കുലത്തില്‍ പിറന്നുകൊണ്ട് 69 തിരുവര്‍ഷം എന്തെന്തു ത്യാഗം ചെയ്താണ് ആദര്‍ശം വളര്‍ത്തിയത്.
പകല്‍ ഇറങ്ങി നടക്കാന്‍പോലും ശത്രുക്കള്‍ സമ്മതിക്കാതിരുന്നതിനാല്‍ രാത്രികാലങ്ങളില്‍ കുറുക്കന്‍ കോഴിയെ കട്ടുപിടിക്കുന്നതുപോലെ മുജ്ജന്മസുകൃതികളെ തേടിപ്പിടിച്ചാണ് 69 വര്‍ഷം ആദര്‍ശകര്‍മ്മം ചെയ്തു ശിഷ്യന്മാരെ സംഘടിപ്പിച്ചത്.
അക്കാലത്തു ഗുരുവിനെ ഉപേക്ഷിച്ച് മാറിപ്പോയവരില്ല. ആ പ്രയാസ കാലഘട്ടമെല്ലാം മാറിപ്പോകുമെന്നു കല്‍പ്പിച്ചിരുന്നത് ഇന്നനുഭവമാണ്.
ഗുരുവിനെ തള്ളിപ്പറഞ്ഞ് ഒരു ഭാഗ്യവും നേടേണ്ടെന്നുറപ്പിച്ച് പറഞ്ഞവരാണന്നത്തെ ശിഷ്യന്മാര്‍. ഗുരുശിഷ്യബന്ധത്തിന്റെ മഹത്വമറിഞ്ഞവരായിരുന്നു അവര്‍. അക്ഷരാഭ്യാസമില്ലാത്ത ഗുരുവില്‍നിന്നും വിദ്യാസമ്പന്നര്‍ അറിവിനുവേണ്ടി ഓടിയെത്തുകയാണ്.
















