Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുഭാഷ് ചന്ദ്രന് ഒരാമുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 09:35 pm IST
in Vicharam

പാരമ്പര്യവഴികളിലെ നിഴലും വെളിച്ചവും ഭാവതീവ്രതയോടെ അടയാളപ്പെടുത്തുന്നതാണ് സുഭാഷ് ചന്ദ്രന്റെ ആദ്യനോവലായ മനുഷ്യന് ഒരു ആമുഖം. ചരിത്രത്തിന്റെ രേഖീയത  അതിലംഘിക്കാതെ തന്നെ നോവല്‍ ആവശ്യപ്പെടുന്ന വൈകാരികത സൃഷ്ടിക്കാന്‍ ഈ എഴുത്തുകാരന് അനായാസം കഴിയുന്നു.

കുടുംബപരവും വംശീയവുമായ സ്വത്വ ബോധങ്ങള്‍ക്കകത്ത് വീര്‍പ്പുമുട്ടുന്ന കഥാപാത്രങ്ങള്‍ അതോടൊപ്പം മാറുന്ന കാലത്തോടും കലഹിക്കുന്നു. അനിവാര്യമെന്ന പോലെ ചിലര്‍ പരാജയവും ദുരിതങ്ങളും ഏറ്റുവാങ്ങുന്നു. അതിജീവനത്തിന്റെ കല സ്വായത്തമാക്കിയവര്‍ ഈ ഒഴുക്കില്‍ പിടിച്ചു നില്‍ക്കുന്നു. എഴുത്തിന്റെ രീതിശാസ്ത്രത്തില്‍ എം.ടിയുടെ വഴികളോടാണ് സുഭാഷ് ചന്ദ്രന് അടുപ്പമേറെ.

കാച്ചിക്കുറുക്കിയെടുത്ത വരികളില്‍ ഭാഷ ജീവിതം കോറിയിടും. പാരമ്പര്യത്തിന്റെ നടപ്പുരീതികളോട് കലഹിക്കുകയണോ എഴുത്തുകാരന്‍ എന്ന് പലയിടത്തും സന്ദേഹിയാകുന്നുണ്ട് ഈ നോവലിന്റെ വായനക്കാരന്‍. എന്നാല്‍ സ്വയം സൃഷ്ടിച്ചെടുത്ത മിഥ്യാബോധത്തിന്റെ തടവറയില്‍ ഒരു നീറ്റലോടെ എരിഞ്ഞടങ്ങുന്ന തലമുറയോട് അളവറ്റ സഹതാപമാണ് എഴുത്തുകാരനുള്ളത്.

മലയാളിയുടെ പൊതു ചരിത്ര ബോധത്തോടും സാമൂഹ്യ ബോധത്തോടും ചേര്‍ന്നുനില്‍ക്കുന്ന എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രന്‍. അകത്തളങ്ങളിലെ ഇരുളുകള്‍ക്കുമേല്‍ കാലത്തിന്റെ വെളിച്ചം പതിക്കണമെന്ന് ആഗ്രഹിക്കുന്ന എഴുത്തുകാരന്‍ എന്നാല്‍ അതിന് കലാപത്തിന്റെ അതിവേഗം ആവശ്യപ്പെടുന്നില്ല.

കഥകള്‍ കൊണ്ട് മലയാളി വായനക്കാരെ ഏറെ മുമ്പേ ആകര്‍ഷിച്ചിട്ടുണ്ട് സുഭാഷ് ചന്ദ്രന്‍. ആദ്യ നോവല്‍ കൊണ്ട് വിസ്മയിപ്പിക്കുകയും ചെയ്തു.

നദി ഒരു കഥാപാത്രമായി കടന്നുവരുന്ന നോവലിന്റെ പരിസരം എഴുത്തുകാരന്റെ സ്വന്തം നാടുതന്നെ. ഋതുഭേദങ്ങള്‍ക്കൊപ്പം രൂപം മാറുന്ന പെരിയാറിന്റെ പ്രവാഹവും സമാന്തരമെന്നോണം തീരത്തെ ജീവിത പ്രവാഹവും.

നോവലിലെ കഥാപാത്രങ്ങളായ മനുഷ്യരാരും ചരിത്രം രചിക്കുകയോ സ്വന്തം കാലത്തെ അടയാളപ്പെടുത്തുകയോ ചെയ്യുന്നില്ല. പകരം സ്ഥലകാലങ്ങളുടെ ആഘാതമേറ്റ് സ്വയം പരുവപ്പെടുകയാണവര്‍. ശരിയും തെറ്റും കണ്ടെത്താനൊന്നും ആരും മെനക്കെടുന്നില്ല. ഒരോരുത്തര്‍ക്കും അവരവരുടെ ശരികളാണ് വലുത്. ഈ ശരികള്‍ പലപ്പോഴും  അവരെ നയിക്കുന്നത് വലിയ സംഘര്‍ഷങ്ങളിലേക്കാണ് താനും.

വിശപ്പ്, പ്രണയം,രതി, കോപം,വാശി, പക എന്നിവയെല്ലാം ആവശ്യത്തിലേറെ ഉള്ളവരാണ് സുഭാഷ് ചന്ദ്രന്റെ കഥാപാത്രങ്ങള്‍. വിദ്യ,സംസ്‌കാരം,വിവേകം, എന്നിവയേക്കാള്‍ മനുഷ്യനെ പരുവപ്പെടുത്തുന്നതും അടയാളപ്പെടുത്തുന്നതും ഈ വികാരങ്ങളാണെന്ന് എഴുത്തുകാരന്‍ കരുതുന്നു. തലമുറകളുടെ കഥ പറയുന്ന മനുഷ്യന് ഒരു ആമുഖം എന്ന നോവലില്‍ സുഭാഷ് ചന്ദ്രന്‍ പറയാന്‍ ശ്രമിക്കുന്നതും ഇതുതന്നെ.

തലമുറകളുടെ കഥ പറഞ്ഞ ഒട്ടേറെ വലിയ എഴുത്തുകാര്‍ മലയാളത്തിലുണ്ട്.  ഈ നോവല്‍ രചനയില്‍ സുഭാഷ് ചന്ദ്രന്‍ നേരിട്ട വലിയ വെല്ലുവിളിയും ഇതായിരിക്കണം. ഈ വലിയ എഴുത്തുകാരുടെ നിഴല്‍പ്പാടുകള്‍ വീഴാതെ അതേസമയം ആ നോവലുകളെ ഭ്രാന്തമായി ആരാധിക്കുകയും കൊണ്ടാടുകയും ചെയ്യുന്നവരുള്‍പ്പെടുന്ന വായനാലോകത്തെ തൃപ്തിപ്പെടുത്തും വണ്ണം തന്റെ നോവല്‍ പൂര്‍ത്തിയാക്കുക എന്ന ആ വെല്ലുവിളിയില്‍ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.