ന്യൂദല്‍ഹി: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നിരസിച്ച ഇന്ത്യന്‍ ബോക്സിംഗ് താരം സരിതാ ദേവിക്ക് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഇതോടൊപ്പം 1000 സ്വിസ് ഫ്രാങ്ക് പിഴയും സരിതാ ദേവി ഒടുക്കണം.
57 കിലോവിഭാഗം ബോക്സിംഗ് സെമിഫൈനലില്‍ പരാജയപ്പെട്ട സരിത, റഫറി പക്ഷപാതം കാണിച്ചുവെന്ന് ആരോപിച്ചാണ് മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്.
മെഡല്‍ദാന ചടങ്ങിനിടെ തനിക്ക് ലഭിച്ച മെഡല്‍ സരിത, അത് വെള്ളി മെഡല്‍ നേടിയ ദക്ഷിണ കൊറിയന്‍ താരം ജീന്‍ പാര്‍ക്കിന്റെ കഴുത്തില്‍ അണിയിക്കുകയും പൊട്ടിക്കരയുമായിരുന്നു.
തുടര്‍ന്ന് സരിതയ്ക്ക് ആജീവനാന്ത വിലക്കാണ് അസോസിയേഷന് ഏര്‍പ്പെടുത്തിയത്. പിന്നീട് ഒളിമ്പിക് കൗണ്‍സില്‍ ഒഫ് ഏഷ്യയുമായി ഇന്ത്യന്‍ ഒളിമ്പിക് അധികൃതര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ സരിത മെഡല്‍ സ്വീകരിച്ചു.
വിലക്കേര്‍പ്പെടുത്തിയതിനെതിരെ അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന് സരിത നല്കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ് വിലക്ക് ഒരു വര്‍ഷമായി കുറച്ചത്.
















