ലണ്ടന്‍: ലണ്ടന്‍ ക്ലാസ്സിക്ക് ചെസ്സ് ടൂര്‍ണമെന്റില്‍ വിശ്വനാഥന്‍ ആനന്ദിന് കിരീടം. അവസാന ഗെയിമില്‍ കറുപ്പ് കരുക്കള്‍ കൊണ്ട് കളിച്ച ആനന്ദ് ബ്രിട്ടീഷ് ഗ്രാന്റ് മാസ്റ്റര്‍ മൈക്കല്‍ ആദംസിനെ പരാജയപ്പെടുത്തിയാണ് ചാമ്പ്യനായത്.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അഞ്ച് തവണ ലോക ചാമ്പ്യനായിരുന്ന ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ ആനന്ദ് കിരീടം നേടുന്നത്.
വഌഡിമിര്‍ ക്രാംനിക്ക്, അനിഷ് ഗിരി, ഹികാരു നകാമുറ, ഫാബിയാനോ കരൂണ എന്നിവരായിരുന്നു ടൂര്‍ണമെന്റില്‍ മത്സരിച്ച മറ്റുള്ളവര്‍. ആനന്ദിനും ക്രാംനിക്കിനും അനിഷ് ഗിരിക്കും 7 പോയിന്റ് വീതം ലഭിച്ചെങ്കിലും കറുപ്പ് കരുക്കള്‍ കൊണ്ട് കളിച്ച് വിജയിച്ചതോടെയാണ് ആനന്ദ് കിരീടം സ്വന്തമാക്കിയാത്. മറ്റാരും തന്നെ കറുപ്പ് കരുക്കള്‍ കൊണ്ട് ഒരു ഗെയിമും വിജയിച്ചില്ല.
















