ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണക്കും ചെല്‍സിക്കും എതിരാളികള്‍ കരുത്തര്‍. ബാഴ്‌സക്ക് മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിക്ക് പിഎസ്ജിയുമാണ് എതിരാളികള്‍.
പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് കാര്യങ്ങള്‍ ഏറെക്കുറെ എളുപ്പമാണ്. ഷാല്‍ക്കെയാണ് റയലിന്റെ എതിരാളികള്‍.
പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദം ഫെബ്രുവരി 17, 18, 24, 25 തീയതികളിലും രണ്ടാം പാദം മാര്‍ച്ച് 10, 11, 17, 18 തീയതികളിലും നടക്കും.
17ന് നടക്കുന്ന മത്സരത്തില്‍ പിഎസ്ജി ചെല്‍സിയെയും ഷക്തര്‍ ബയേണ്‍ മ്യൂണിക്കിനെയും നേരിടും. 18ന് ഷാല്‍ക്കെ റയലുമായും ബാസല്‍ പോര്‍ട്ടോയുമായും ഏറ്റുമുട്ടുമ്പോള്‍ 24ന് മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്‌സയുമായും ജുവന്റസ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായും 25ന് ബയേര്‍ ലെവര്‍ക്യുസന്‍ അത്‌ലറ്റികോ മാഡ്രിഡിനെയും ആഴ്‌സണല്‍ മൊണാക്കോയെയും നേരിടും.
















