അഡ്‌ലെയ്ഡ്: ആസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നൊമ്പരവൃത്താന്തങ്ങള്‍ വിട്ടൊഴിയുന്നില്ല. ഫില്‍ ഹ്യൂസിന്റെ മരണംവരുത്തിയ തീരാനഷ്ടത്തിന്റെ വേദനപേറുന്ന ഓസീസ് ആരാധകരെ കൂടുതല്‍ സങ്കടത്തിലാക്കി ക്യാപ്ടന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ പരിക്കിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍. പുറംവേദനയെയും പേശിവലിവിനെയും തുടര്‍ന്ന് ഒന്നാം ടെസ്റ്റിനിടെ പലതവണ ചികിത്സയ്‌ക്ക് വിധേയനായ ക്ലാര്‍ക്ക് കരിയര്‍ തുടരുമോയെന്ന കാര്യം സംശയത്തില്‍. താരം തന്നെയാണ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റുകളില്‍ ക്ലാര്‍ക്ക് കളിക്കാനുണ്ടാവില്ലെന്നകാര്യം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു.
















