അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇന്ത്യന്‍ ടീമില്‍ പേസ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായാണ് കുല്‍ക്കര്‍ണി ടീമിലെത്തുക.
ഭുവനേശ്വറിന് ആദ്യ രണ്ട് ടെസ്റ്റുകള്‍ കളിക്കാന്‍ കഴിയില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതേതുടര്‍ന്നാണ് കുല്‍ക്കര്‍ണിയോട് ടീമിനൊപ്പം ചേരാന്‍ ടീം മാനേജ്മെന്റ് അറിയിച്ചത്.
കഴിഞ്ഞ മാസം ശ്രീലങ്കക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ കുല്‍ക്കര്‍ണി ഉള്‍പ്പെട്ടിരുന്നു. നാല് ഏകദിനങ്ങളില്‍ കുല്‍ക്കര്‍ണി ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.
















