ന്യൂദല്‍ഹി: ഫോബ്‌സ് ഇന്ത്യയുടെ പുതിയ സെലിബ്രിറ്റി പട്ടികയില്‍ സല്‍മാന്‍ ഖാന്‍ ഒന്നാമതെത്തി.
പണത്തിലും പ്രശസ്തിയിലും മുന്നില്‍ നില്‍ക്കുന്ന നൂറു പേരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഷാരൂഖ്ഖാനായിരുന്നു ഒന്നാമന്‍.ഇതാദ്യമായാണ് സല്‍മാന്‍ ഖാന്‍ ഒന്നാമത്തെത്തുന്നത്.
പട്ടികയിലെ ആദ്യ പത്തു താരങ്ങളും അവരുടെ വരുമാനവും: സല്‍മാന്‍ ഖാന്‍ (244.50 കോടി), ഷാരൂഖ് ഖാന്‍ (202.40 കോടി), അമിതാഭ് ബച്ചന്‍ (196.75 കോടി), എം.എസ് ധോണി (141.80 കോടി), അക്ഷയ് കുമാര്‍ (172 കോടി), വിരാട് കോലി (58.43 കോടി), അമീര്‍ ഖാന്‍ (80.47 കോടി), ദീപിക പദുക്കോണ്‍ (67.20 കോടി), ഹൃതിക് റോഷന്‍ (85 കോടി), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (59.54 കോടി).
















