ലക്‌നോ: ഭാരത പൗരന്മാരുടെ അഭിലാഷം പോലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് യുപി ഗവര്‍ണ്ണര്‍ രാം നായിക്ക്. ഫൈസാബാദിലെ അവധ് യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിയുന്നത്ര വേഗം അവിടെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നത് എല്ലാ ഭാരതീയരുടേയും ആഗ്രഹമാണ്, അദ്ദേഹം പറഞ്ഞു.
ബിജെപിയുടേയും ആര്‍എസ്എസിന്റെയും കാലങ്ങളായുള്ള നിലപാടാണ് രാം നായിക്കും പറഞ്ഞതെന്നേയുള്ളൂ. വിവാദത്തിന് ഒരു കാര്യമില്ലെങ്കിലും പ്രതിപക്ഷം അതിന്റെ പേരിലും ഇന്നലെ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കി.
പ്രതിപക്ഷം വെറുതേ കുപ്രചാരണം നടത്താതെ കാര്യമായ എെന്തങ്കിലും വിഷയം വേണം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനെന്ന് ബിജെപി അംഗം സിദ്ധാര്‍ഥ് നാഥ് സിംഗ് പറഞ്ഞു. രാമന്റെ പേരു പറയുന്നത് തെറ്റാണോ, രാമക്ഷേത്രം നിര്‍മ്മിക്കുന്നത് തെറ്റാണോ, സിംഗ് ചോദിച്ചു. യുപി ഗവര്‍ണ്ണര്‍ രാജിവയ്‌ക്കണമെന്നായിരുന്നു ഐക്യജനതാദള്‍ നേതാവ് കെസി ത്യാഗിയുടെ ആവശ്യം.
















