അഞ്ചല്‍: മാവിളയില്‍ സോഡാക്കുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയ കഞ്ചാവ് മാഫിയയെ അഞ്ചല്‍ എസ്ഐ സഹായിക്കുന്നെന്ന് ബിജെപി നിയോജകമണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഡിസംബര്‍ അഞ്ചിന് രാത്രി ഒമ്പതിന് ബൈക്കില്‍ വന്ന ആര്‍എസ്എസ് മണ്ഡല് കാര്യവാഹിനെ സോഡാക്കുപ്പിയെറിഞ്ഞ് വീഴ്ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച ക്രിമിനലുകളെ സഹായിക്കുന്ന നിലപാടുകളാണ് അഞ്ചല്‍ പോലീസെടുത്തതെന്ന് നേതാക്കള്‍ ആരോപിച്ചു.
കഞ്ചാവ്, മയക്കുമരുന്ന് മാഫിയകള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം നടത്തുമ്പോള്‍ പോലീസ് മൃദുസമീപനമാണ് കൈക്കൊള്ളുന്നതെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി പുനലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്, ജനറല്‍സെക്രട്ടറി വടമണ്‍ ബിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: