തിരുവനന്തപുരം: 58-ാമത് സ്ക്കൂള് കായികമേള അവസാനിക്കുമ്പോള്‍
ചാമ്പ്യന്‍സ് സ്ക്കൂള് കിരീടം നിലനിര്‍ത്തി കോതമംഗലം സെന്റ് ജോര്‍ജ്.
83 പോയിന്റ് സ്വന്തമാക്കിയ സെന്റ് ജോര്‍ജ് ഒമ്പതാം തവണയാണ് ചാമ്പ്യന്മാരാകുന്നത്. രണ്ടാം സ്ഥാനത്തെത്തിയ കോതമംഗലം മാര്‍ ബേസിലിന് 82 പോയിന്റാണ്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ വെങ്കല മെഡല്‍ നേടിയപ്പോള്‍ ലഭിച്ച ഒരു പോയിന്റാണ് സെന്റ് ജോര്‍ജിനെ ഒമ്പതാം
തവണയും ചാമ്പ്യന്മാരാക്കിയത്.
നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ഓവറോള്‍ കിരീടം നിലനിര്‍ത്തി. 289 പോയിന്റോടെ എറണാകുളം കിരീടം നിലനിര്‍ത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ പാലക്കാടിന് 188 പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
















