Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഔഷധ വിലവര്‍ധന: ചില യാഥാര്‍ത്ഥ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2014, 09:47 pm IST
in Vicharam

ഭാരതത്തില്‍ മരുന്നുകളുടെ വില കൂടിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത ഇന്ന് സജീവമായി ചര്‍ച്ചാവിഷയമാണ്. ഇതുസംബന്ധിച്ച ചര്‍ച്ചകളും സമരങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മരുന്നുകളുടെ വില വര്‍ധിക്കാനുള്ള കാരണം പുതിയ സര്‍ക്കാരിന്റെ സമീപനമാണെന്നുള്ള പ്രചാരണങ്ങളും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. ഇതുസംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകളും  പ്രചാരണങ്ങളും നടക്കുമ്പോഴും യഥാര്‍ത്ഥ വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെടാതെപോകുന്നു എന്നതാണ് സത്യം.

1990 ന് ശേഷമാണ് ഭാരതത്തില്‍ മരുന്നുകള്‍ക്ക് ക്രമാതീതമായി വില വര്‍ധിക്കാന്‍ തുടങ്ങിയത്. ഇതിന് പ്രധാന കാരണം രാജ്യം സ്വീകരിച്ച ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ്. അന്താരാഷ്‌ട്ര ഉടമ്പടിയുടെ ഭാഗമായി ഇന്ത്യ പാറ്റന്റ് (ജമലേി)േ നിയമത്തില്‍ ഒപ്പുവെച്ചപ്പോള്‍തന്നെ ഭാരതത്തില്‍ മരുന്നുകളുടെ വില ലോകത്തിലെ വികസിതരാജ്യങ്ങളിലേതിന് തുല്യമാകുമെന്നും മരുന്നുകളുടെ വില കൂടുന്നതിന് ഇത് ഇടവയ്‌ക്കുമെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു.

ഭാരതത്തില്‍ 980 രാസനാമത്തിലുള്ള മരുന്നുകളാണ് വിപണിയിലുള്ളത്. 1947 ല്‍ ഭാരതത്തില്‍ 10 കോടി രൂപയുടെ മരുന്നുകളാണ് വില്‍പ്പന നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍  ഒരുലക്ഷം കോടിയുടേതാണ്. ഭാരതത്തില്‍ വിപണനം നടക്കുന്ന മരുന്നുകളില്‍ 60 ശതമാനം വിദേശകമ്പനികളുടെയും 40 ശതമാനം ഭാരത കമ്പനികളുടെതുമാണ്.

ഭാരത കമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകളില്‍ 60 ശതമാനവും വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നതാണ്. ലോകത്തിലെ ഒട്ടേറെ അവികസിതരാജ്യങ്ങള്‍ ഭാരതത്തില്‍നിന്നാണ് മരുന്നുകള്‍ വാങ്ങുന്നത്. അതിന് കാരണം ഗുണനിലവാരവും വിലക്കുറവുമാണ്. ഭാരതത്തില്‍ മരുന്ന് ഉല്‍പാദനം, ഗുണനിലവാരം ഉറപ്പാക്കല്‍, വിതരണം എന്നിവയെല്ലാം ആരോഗ്യവകുപ്പിന്റെ കീഴിലാണ്. എന്നാല്‍ വിലനിയന്ത്രണം, പോളിസി എന്നിവ പെട്രോളിയം രാസവസ്തു വകുപ്പിന്റെ കീഴിലാണ്. ഔഷധസംബന്ധമായ എല്ലാ കാര്യങ്ങളും ആരോഗ്യവകുപ്പിന്റെ കീഴിലാക്കണമെന്ന ദീര്‍ഘകാലമായ ആവശ്യം ഇന്നും നടപ്പായിട്ടില്ല.

മരുന്നുകളെ പ്രധാനമായും രണ്ട് വിഭാഗമായി തിരിക്കാം. 1. ബ്രാന്‍ഡഡ് മരുന്നുകള്‍ 2. ജനറിക് മരുന്നുകള്‍. ഇതില്‍ ബ്രാന്‍ഡഡ് ഇനത്തില്‍പ്പെട്ട ചില മരുന്നുകളാണ് വില നിയന്ത്രണനിയമത്തിന്റെ (ഡിപിസിഒ) പരിധിയില്‍ കൊണ്ടുവന്നത്. ബ്രാന്‍ഡഡ് മരുന്നുകളെ സംബന്ധിച്ച് ജനറിക് മരുന്നുകളുടെ വില വളരെ തുഛമാണ്. അത്തരം ജനറിക് മരുന്നുകളാണ് സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും രോഗികള്‍ക്ക് വിതരണം ചെയ്യുന്നത്.

1995 ന് മുമ്പ് മരുന്നുകളുടെ വില നിശ്ചയിച്ചിരുന്നത് കമ്പനികള്‍തന്നെയായിരുന്നു. ചില കമ്പനികള്‍ ജനങ്ങളെ ചൂഷണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 1995 ല്‍ ജനങ്ങള്‍ ദൈനംദിനം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 72 ഇനം മരുന്നുകളെ വിലനിയന്ത്രണത്തിന് (ഡിപിസിഒ 1995) വിധേയമാക്കി. മരുന്നുകളുടെ ഉല്‍പാദനച്ചെലവിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് വില നിശ്ചയിച്ചിരുന്നത്. ഈ 72 ഇനം മരുന്നുകളുടെയും വില വര്‍ധിപ്പിക്കുന്നതിന് അടുത്ത വില നിയന്ത്രണ ഓര്‍ഡര്‍ പ്രകാരം മാത്രമേ പാടുള്ളൂവെന്നും നിശ്ചയിച്ചു. പിന്നീട് വിലനിയന്ത്രണ ഓര്‍ഡര്‍ വരുന്നത് 2013 ജൂണ്‍ മാസത്തിലാണ് (ഡിപിസിഒ 2013).

കേന്ദ്രമന്ത്രിയായിരുന്ന ശരത് പവാറിന്റെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സമിതിയുടെ നേതൃത്വത്തിലാണ് ഈ ഓര്‍ഡര്‍ (ഡിപിസിഒ 2013) കൊണ്ടുവന്നത്. 1995 ല്‍ വിലനിയന്ത്രണ നിയമം ബാധകമാക്കിയ 72 ഇനങ്ങളടക്കം 348 ഇനം മരുന്നുകളാണ് 2013 ലെ ഡിപിസിഒയില്‍  വിലനിയന്ത്രണ പട്ടികയില്‍ കൊണ്ടുവന്നത്. വളരെയധികം കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ഈ വിലനിയന്ത്രണനിയമംകൊണ്ട് സാധാരണ ജനങ്ങള്‍ക്ക് ഗുണമുണ്ടായില്ലെന്ന് മാത്രമല്ല കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളചെയ്യാനുള്ള അവസരംകൂടി സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ഇതിന്റെ അനന്തരഫലമാണ് ഭാരതത്തില്‍ മരുന്നുകള്‍ക്ക് ഇന്ന് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വിലക്കയറ്റം.

1995 ലെ ഡിപിസിഒ അനുസരിച്ചും വിലനിയന്ത്രണം ഏര്‍പ്പെടുത്തിയ മരുന്നുകള്‍ക്ക് പിന്നീട് വില വര്‍ധിപ്പിക്കണമെങ്കില്‍ അടുത്ത ഡിപിസിഒവില്‍ മാത്രമാണ് അധികാരം ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1995 ലെ വിലനിയന്ത്രണം ഏര്‍പ്പെടുത്തിയ മരുന്നുകളുടെ വില പിന്നീട് വര്‍ധിപ്പിച്ചത് 2013 ലെ ഡിപിസിഒ പ്രകാരമാണ്. എന്നാല്‍ 2013 ലെ ഡിപിസിഒ പ്രകാരം ഓര്‍ഡര്‍ നിലവില്‍വന്ന് ഒരുവര്‍ഷം കഴിയുമ്പോള്‍ കമ്പനികള്‍ക്ക് തന്നെ സര്‍ക്കാരിന്റെ സമ്മതമില്ലാതെ വിലയുടെ 10 ശതമാനം വര്‍ധിപ്പിക്കാനുള്ള അവകാശവും നല്‍കി. ഇതനുസരിച്ച് 2014 മെയ് മാസത്തോടെതന്നെ കമ്പനികള്‍ വിലനിയന്ത്രണമുള്ള മരുന്നുകളുടെ വില 10 ശതമാനം വര്‍ധിപ്പിച്ചു. അതോടൊപ്പം വിലനിയന്ത്രണ നിയമത്തിന്‍ പരിധിയില്‍ വരാത്ത മരുന്നുകളുടെയും വില കമ്പനികള്‍ തോന്നിയപോലെ വര്‍ധിപ്പിച്ചു. മരുന്നുകളുടെ ഇപ്പോഴുള്ള വന്‍ വിലവര്‍ധനവിന് കാരണം 2013 ലെ ഡിപിസിഒ ആണ്.

1995 ല്‍ വിലനിയന്ത്രണനിയമം കൊണ്ടുവന്നപ്പോള്‍ മരുന്നുകളുടെ വില നിശ്ചയിച്ചിരുന്നത് ഉല്‍പാദനച്ചെലവിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ 2013 ലെ വിലനിയന്ത്രണം കൊണ്ടുവന്നപ്പോള്‍ മരുന്നിന്റെ വില നിശ്ചയിച്ചത് മാര്‍ക്കറ്റ് വിലയുടെ ശരാശരിയുടെ അടിസ്ഥാനത്തിലാണ്. ഒരേമരുന്നുകള്‍ വിവിധകമ്പനികള്‍ വിവിധ വിലയിലാണ് മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നത്. ഒരേ കമ്പനികള്‍തന്നെ വിവിധ ഡിവിഷനുകളിലായി ഒരേ മരുന്നുകള്‍ തന്നെ വിവിധ വിലയില്‍ വിവിധ പേരുകളില്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നുണ്ട്. ഇവയുടെ വിലയിലുള്ള വ്യത്യാസം രണ്ടും മൂന്നും മടങ്ങാണ്. കമ്പോളവിലയുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ വിലനിയന്ത്രണം കൊണ്ടുവന്നപ്പോള്‍ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള ബ്രാന്‍ഡുകളുടെ ശരാശരി വില കണക്കാക്കി  വില നിശ്ചയിക്കുകയാണ് ചെയ്തത്.

2013 ലെ വിലനിയന്ത്രണ നിയമം കൊണ്ടുവന്ന സമയത്ത് പ്രഹേം, ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില നിയന്ത്രിത വിലയിലും വളരെ കുറവായിരുന്നു. പല കമ്പനികളും അവസരം മുതലാക്കി സര്‍ക്കാര്‍ നിശ്ചയിച്ച വിലയിലേക്ക് അത്തരം മരുന്നുകളുടെ വില ഉയര്‍ത്തി. ചില കമ്പനികള്‍ ഇരട്ടിയോളം വില വര്‍ധിപ്പിച്ചുകൊണ്ടാണ് നിയന്ത്രിത വിലയിലേക്ക് കൊണ്ടുവന്നത്. കമ്പനികള്‍ ഇത്തരത്തില്‍ ഭീമമായ ലാഭം കൊയ്‌തെടുത്തപ്പോള്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഔഷധവ്യാപാരികളുടെ ലാഭ ശതമാനം അഞ്ച് ശതമാനം കുറയ്‌ക്കുകയുണ്ടായി.

വിലനിയന്ത്രണ പരിധിയിലുള്ള മരുന്നുകളിലെ മുഴുവന്‍ മാത്രകളെയും (ടൃേലിഴവേ) വിലനിയന്ത്രണത്തില്‍ കൊണ്ടുവന്നിട്ടില്ല. ഒരേ മരുന്നുകള്‍തന്നെ വിവിധ മാത്രകളില്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. ഇതില്‍ ചില മാത്രകളില്‍പ്പെട്ടതിനെ മാത്രം വിലനിയന്ത്രണ പരിധിയില്‍ കൊണ്ടുവന്നതുകൊണ്ട് കമ്പനികള്‍ ഇവിടെയും രോഗികളെ പരമാവധി ചൂഷണം ചെയ്യാനുള്ള സൗകര്യമാണ് വിലനിയന്ത്രണ നിയമത്തിലുള്ളത്. ഉദാഹരണത്തിന് പാരാസെറ്റമോള്‍ സിറപ്പ് 125 എംജി, 250 എംജി, 175 എംജി എന്നീ മാത്രകളില്‍ വിപണിയിലുണ്ട്.  ഇതില്‍ 125 എംജി സിറപ്പിന് മാത്രമാണ് വിലനിയന്ത്രണം. 250, 175 എംജി മരുന്നുകള്‍ക്ക് വില നിയന്ത്രണമില്ല.

വിലനിയന്ത്രണം മറികടക്കുന്നതിനായി ചില കമ്പനികള്‍ 125 എംജിക്ക് പകരം 120 എംജി ആയാണ് ഇപ്പോള്‍ മാര്‍ക്കറ്റിലിറക്കുന്നത്. ചില കമ്പനികള്‍ 125 എംജിയുടെ പ്രമോഷന്‍ നിര്‍ത്തി 250 എംജി പ്രമോട്ട് ചെയ്യുന്നു. 125 എംജി സിറപ്പ് കൊടുക്കേണ്ട കുട്ടിക്ക് 250 എംജി സിറപ്പ് വാങ്ങി അര ടീസ്പൂണ്‍ മരുന്ന് കൊടുക്കണം. ഫലത്തില്‍ 125 എംജി സിറപ്പ് വാങ്ങേണ്ട ഗുണഭോക്താവ് കൂടിയവിലയിലുള്ള 250 എംജി സിറപ്പ് അധികവില നല്‍കി വാങ്ങണം.

അതുപോലെതന്നെ പാരസെറ്റമോള്‍ ടാബ്‌ലറ്റ് 500 എംജി, 100 എംജി, 650 എംജി എന്നിങ്ങനെ വിപണിയിലുണ്ട്. ഇതില്‍ 500 എംജിക്ക് മാത്രമാണ് വിലനിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇവിടെയും കമ്പനികള്‍ 500 എംജിയുടെ പ്രമോഷന്‍ കുറച്ച് മറ്റുള്ളവ പ്രമോട്ട് ചെയ്യുന്നു.

ചുമക്കും കഫക്കെട്ടിനുമുള്ള അാീഃ്യരശഹഹശി (അമോക്‌സിലിന്‍) സിറപ്പ് കുട്ടികള്‍ക്കുള്ള കുറഞ്ഞ ഡോസ് ആയ 125 എംജിക്ക് മാത്രമാണ് വിലനിയന്ത്രണമുള്ളത്. എന്നാല്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ വില്‍പ്പനയുള്ള 250 എംജി സിറപ്പിന് വിലനിയന്ത്രണമില്ല. അമോക്‌സിലിന്‍ 250 എംജി കാപ്‌സ്യൂള്‍ വിലനിയന്ത്രണമുണ്ട്. എന്നാല്‍ 250 എംജി ടാബ്‌ലറ്റിന് വിലനിയന്ത്രണമില്ല.

പ്രമേഹരോഗികള്‍ വ്യാപകമായി ഉപയോഗിക്കുന്ന ങലളേീൃാശി  500 ടാബിന് വിലനിയന്ത്രണമുണ്ട്. എന്നാല്‍ 500 എംജി എസ്ആര്‍, 1000 എംജി എന്നിവക്ക് വിലനിയന്ത്രണമില്ല. പൊള്ളലേറ്റാലും മുറിവിനും ഉപയോഗിക്കുന്ന ജീ്ശറശില കീറശില ഛശിാേലി േ അഞ്ച് ശതമാനം ശക്തിയുള്ളതിന് വിലനിയന്ത്രണമുണ്ട്. ഇത് മറികടക്കുന്നതിനായി കമ്പനികള്‍ ഇപ്പോള്‍ അഞ്ച് ശതമാനം ശക്തിയുള്ളത് നിര്‍ത്തി 10 ശതമാനം ശക്തിയുള്ളതാണ് വിപണിയില്‍ ഇറക്കുന്നത്. വില 30 ശതമാനത്തില്‍ അധികം വര്‍ധിപ്പിക്കുകയും ചെയ്തു. ഒരു മരുന്നിന്റെ  എല്ലാ മാത്രകള്‍ക്കും വില നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ചൂഷണം ഒഴിവാക്കാമായിരുന്നു.

2013 ലെ വിലനിയന്ത്രണ ഓര്‍ഡര്‍ വന്നപ്പോള്‍ പല മരുന്നുകളുടെയും വില മാര്‍ക്കറ്റിലുള്ളതിനേക്കാള്‍ വളരെയധികം വര്‍ധിക്കുകയുണ്ടായി. ആസ്തമയ്‌ക്കും മറ്റും ഉപയോഗിക്കുന്ന കിവമഹഹലൃ കള്‍ക്കാണ് വന്‍ വിലവര്‍ധനവ് വന്നിട്ടുള്ളത്. പ്രമേഹത്തിനും ഹൃദ്രോഗത്തിനും  കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ക്കും സര്‍വ്വസാധാരണമായി ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല ങീഹലസൗഹല കളും അതുപോലെ രോഗികള്‍ ദൈനംദിനം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല പുതിയ ങീഹലസൗഹല കളും വിലനിയന്ത്രണപരിധിയില്‍ വന്നിട്ടില്ല. അതുപോലെ ഹൃദ്രോഗം, പ്രമേഹം, കിഡ്‌നി സംബന്ധമായ പല അസുഖങ്ങള്‍ക്കുമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി മരുന്നുകളും വിലനിയന്ത്രണ പരിധിയില്‍ വന്നിട്ടില്ല.

2013 ലെ വിലനിയന്ത്രണ നിയമത്തില്‍ വന്ന അപാകതകള്‍ ഇനിയും ഉദാഹരണസഹിതം പറയാന്‍ ഒട്ടേറെയുണ്ട്. ഈ ഓര്‍ഡര്‍ ഇറക്കുന്നതിനുമുമ്പ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ഐഎംഎ, ഔഷധവ്യാപാരികള്‍ എന്നിവരുമായി ഈ മേഖലയില്‍ അനുഭവജ്ഞാനമുള്ളവരുമായി ചര്‍ച്ചകള്‍ നടത്താതെയാണ് ഓര്‍ഡര്‍ ഇറക്കിയത്. ചുരുക്കിപ്പറഞ്ഞാല്‍ ജനങ്ങളുടെ ക്ഷേമത്തിനായി എന്ന് പറഞ്ഞ് കൊണ്ടുവന്ന വിലനിയന്ത്രണ ഓര്‍ഡര്‍ കമ്പനികള്‍ക്ക് വന്‍ലാഭം കൊയ്യുന്നതിനുള്ള അവസരമായി മാറി. 2013 ജൂണ്‍ മാസത്തില്‍ കൊണ്ടുവന്ന ഡ്രഗ്‌സ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ ആണ് ഇപ്പോഴത്തെ മരുന്നുവിലവര്‍ധനക്ക് ്രപധാന കാരണം.

കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒട്ടേറെമരുന്നുകള്‍ക്ക് വിലകുറക്കാനുള്ള തീരുമാനം എടുക്കുകയുണ്ടായി. പ്രമേഹം, ഹൃദ്രോഗം എന്നിവക്ക് ഉപയോഗിക്കാതെ 58 ഇനം മരുന്നുകള്‍ ജനറിക് നാമത്തിലുള്ളത് തികച്ചും സൗജന്യമായി രോഗികള്‍ക്ക് നല്‍കാനുള്ള തീരുമാനവും നടപടിയും സ്വീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് വരുന്ന രോഗികള്‍ക്ക് ഇതുകൊണ്ട് ഗുണമുണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഡിപിസിഒ 2013 ലെ അപാകതകള്‍ പരിശോധിച്ച് കാതലായ മാറ്റങ്ങള്‍ വരുത്തണമെന്നും രോഗികള്‍ക്ക് ഗുണപ്രദമായ രീതിയില്‍ പുനര്‍ക്രമീകരണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഔഷധവ്യാപാര സംഘടന പുതിയ സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കേന്ദ്രത്തിലെ ഇഛാശക്തിയുള്ള സര്‍ക്കാര്‍ 2013 ലെ ഡിപിസിഒയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനായി പ്രഖ്യാപനം നടത്തിയിരിക്കുന്നു.

2013 ലെ ഡിപിസിഒയിലെ തെറ്റുകള്‍ തിരുത്തുന്നതിന്റെ ഭാഗമായി ഒരേ മരുന്നുകളുടെ എല്ലാ മാത്രകളെയും വില നിയന്ത്രണത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനും ജനങ്ങള്‍ വ്യാപകമായി ദൈനംദിനം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും 2013 ലെ ഡിപിസിഒയില്‍പെടാത്തതുമായ ഒട്ടേറെ പുതിയ മരുന്നുകളെയും വില നിയന്ത്രണ പരിധിയില്‍ കൊണ്ടുവരുന്നതിനും നടപടികളും N-P-P-A (National Pharmaceutical Pricing Authority) ആരംഭിച്ചിരിക്കുന്നു എന്നതും സ്വാഗതാര്‍ഹമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.