ജനിച്ചാലുടന്‍ മരിച്ചാല്‍ കര്‍മ്മമില്ല. വീണ്ടും ജന്മമെടുത്തേ പറ്റൂ കര്‍മ്മം ചെയ്യാന്‍. ഈ ലോകത്തുനിന്നും കടന്നുപോയവരാരും നഷ്ടപ്പെട്ടിട്ടില്ല.
ശാശ്വതരൂപം നിലനില്‍ക്കും. ഉണ്ടായതു നശിച്ചെന്നേയുള്ളൂ. ദുഷ്‌കര്‍മ്മം ചെയ്തവരത്രേ സായൂജ്യത്തിലെത്താതെ അറുകൊല, മാടന്‍ മുതലായി അലഞ്ഞുനടക്കുന്നത്.
കലിയുഗത്തില്‍ വീണ്ടുകിട്ടുന്ന ജന്മം പൂര്‍ത്തിയാക്കിയാല്‍ മോക്ഷം കിട്ടും. ആത്മാക്കള്‍ മൊത്തത്തില്‍ കര്‍മ്മമൊടുക്കിയാല്‍ ഒക്കെയും തന്നിലേക്കടങ്ങുന്നു.
സൃഷ്ടിച്ച തനിക്കും കര്‍മ്മമില്ല. ഒക്കമേല്‍ മുടിപ്പതിനൊരു ഖഡ്ഗിയായ് വരുമാറുടന്‍ നിഷ്‌കളങ്കനായ് നില്‍ക്കും ധീരനും നീയല്ലോ ഹരി ഗോവിന്ദാ..’ എന്നു പറഞ്ഞതാണ്.
നിഷ്‌കളങ്ക കര്‍മ്മത്തിന് നിഷ്‌കളങ്ക ജ്ഞാനം ഖഡ്ഗിയായ് അവതരിച്ച് അജ്ഞാനത്തെ നിഷ്‌കാസനം ചെയ്തു സായൂജ്യത്തിലെത്തുന്നു.
















