Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇല്ലായ്‌മയുടെ ജേഴ്‌സിയണിഞ്ഞ് ഷിജോ എത്തിയത് ചരിത്രം കുറിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2014, 12:08 am IST
inSports

തിരുവനന്തപുരം: ബാങ്കുകാര്‍ വീടിനു മുന്നില്‍ ജപ്തി നോട്ടീസ് പതിച്ച വേദന ഉള്ളിലൊതുക്കി ഇല്ലായ്‌മകളുടെ ജേ.ഴ്‌സിയണിഞ്ഞ് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഷിജോ എത്തിയത് ചരിത്രം കുറിക്കാന്‍. സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ്‌ത്രോയില്‍ പുതിയ റെക്കോര്‍ഡുമായാണ് ഷിജോ ഇന്നലെ മീറ്റിന്റെ താരമായത്.

എറണാകുളം ജില്ലയിലെ മാതിരപ്പള്ളി വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷിജോ മാത്യു. 2012-ല്‍ തിരുവനന്തപുരം മീറ്റില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ വിവേക് സ്ഥാപിച്ച 39.77 മീറ്ററിന്റെ റെക്കോര്‍ഡാണ് 40.71 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌ക് എറിഞ്ഞ് ഷിജോ സ്വന്തമാക്കിയത്. 2013-ല്‍ എറണാകുളത്ത് നടന്ന സംസ്ഥാന മീറ്റില്‍ ജാവലിന്‍ത്രോയിലും ഷിജോ പൊന്നണിഞ്ഞിരുന്നു. ഇക്കുറിയും ജാവലിന്‍ത്രോയില്‍ സ്വര്‍ണ്ണം നേടാനുള്ള തയ്യാറെടുപ്പിലാണ് ഈ റെക്കോര്‍ഡുകാരന്‍.

ആലപ്പുഴ കാഞ്ഞിരംചിറ വേലിയകത്തു വീട്ടില്‍ വി.ജെ. മാത്യു-ലൂസിമോള്‍ ദമ്പതികളുടെ രണ്ടുമക്കളില്‍ മൂത്തയാളാണ് ഷിജോ മാത്യു. ആലപ്പുഴ മേഖലയില്‍ തകര്‍ന്നടിഞ്ഞ കയര്‍ വ്യവസായം ഷിജോയുടെ കുടുംബത്തെയും സാരമായി ബാധിച്ചു. കടബാധ്യതയില്‍പ്പെട്ട് കുടുംബം നിത്യവൃത്തിക്കുപോലും ഗതിയില്ലാതെ വലയുമ്പോഴാണ് മൂന്നു ബാങ്കുകളില്‍ നിന്നായി വായ്‌പയെടുത്ത 3.50 ലക്ഷം രൂപ തിരിച്ചടക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം വീടിന്റെ ചുമരില്‍ ജപ്തി നോട്ടീസ് പതിഞ്ഞു. രോഗിയായ അച്ഛനും അമ്മയും അനുജന്‍ ഷിനു മാത്യുവും നിര്‍ബന്ധിച്ചാണ് വേദനയടക്കി ഷിജോയെ മത്സരത്തിനെത്തിച്ചത്.

പരിശീലന ഘട്ടങ്ങളില്‍ 44 മീറ്ററോളം ദൂരത്തേക്ക് ഡിസ്‌ക് എറിഞ്ഞിരുന്ന ഷിജോയ്‌ക്ക് അതേപ്രകടനം എല്‍എന്‍സിപിഇയിലെ മൈതാനത്ത് കാഴ്ചവെക്കാനായില്ല. സാധാരണയായി അനുവദിക്കാറുള്ള ഫൈബര്‍ ഡിസ്‌ക്കിന് പകരം തടിയില്‍ നിര്‍മിച്ച ഡിസ്‌ക്കും മാനസിക സമ്മര്‍ദ്ദവുമാണ് ഈ ദൂരം കണ്ടെത്താന്‍ കഴിയാതിരുന്നതിന് പിന്നിലെന്ന് ഷിജോ പറഞ്ഞു. കോതമംഗലത്ത് പഴയകാല കായിക പ്രതിഭകള്‍ ചേര്‍ന്നു സ്ഥാപിച്ച മാതിരപ്പിള്ളി അത്‌ലറ്റിക് അക്കാദമിയിലാണ് ഷിജോ പരിശീലനം നടത്തുന്നത്. പി.ഐ. ബാബുവാണ് പരിശീലകന്‍.

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സെലക്ഷന്‍ ലഭിച്ചിട്ടുള്ള ഷിജോ പരാധീനതകളുടെ നടുവില്‍ പകച്ചുനില്‍ക്കുമ്പോഴും അടങ്ങാത്ത കായികാഭിനിവേശമാണ് ഡിസ്‌ക്കസ്‌ത്രോയില്‍ ചരിത്രവിജയം കീഴടക്കുവാന്‍ പ്രേരിപ്പിച്ചത്. വിജയാരവങ്ങള്‍ മുഴക്കിയ സഹപാഠികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും ഷിജോയുടെ കണ്ണില്‍ നിന്നടര്‍ന്നുവീണ നീര്‍മുത്തുകള്‍ ആരും കണ്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.