തിരുവനന്തപുരം : ജോഫിന്‍ ചാടി നേടിയത് മീറ്റ് റെക്കോര്‍ഡോടെ ലോംഗ് ജമ്പില്‍ സ്വര്‍ണ്ണം. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം ലോംഗ് ജമ്പില്‍ 7.52 മീറ്റര്‍ ചാടിക്കടന്നാണ് സ്വര്‍ണ്ണം നേടിയത്.
കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ തന്നെ എബിന്‍ 2012 ല്‍ നേടിയ 7.51 എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ ജോഫിന്‍ മറികടന്നത്. കഴിഞ്ഞ തവണ നടന്ന സ്‌കൂള്‍ മീറ്റിലും ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലും ജോഫിന്‍ വെള്ളിനേടീയിരുന്നു.
സംസ്ഥാന വടം വലി മുന്‍ ടീം അംഗം കൂടിയായ ജയിംസിന്റേയും ജസിയുടേയും മകനാണ് ജോഫിന്‍. സഹോദരന്‍ ജറിന്‍ സംസ്ഥാന ജൂനിയര്‍ ഫുഡ്‌ബോള്‍ ടീം അംഗംകൂടിയാണ്.
കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ജോഫിന്‍. തന്റെ അവസാന സ്‌കൂള്‍ കായികമേളയില്‍ മീറ്റ് റക്കേര്‍ഡോടെ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജോഫിന്‍.
















