തിരുവനന്തപുരം : ഇന്നലെ തുടക്കംകുറിച്ച 58-ാംമത് സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കാനെത്തിയ കായിക താരങ്ങളെയും, രക്ഷിതാക്കളെയും അധ്യാപകരെയും വരവേറ്റത് കാര്യവട്ടം എല്‍എന്‍സിപിഇ സമീപമുള്ള കുരിശ്ശടി ജംഗ്ഷന്‍ മുതലുള്ള മെറ്റല്‍ മാത്രം നിരത്തിയ റോഡാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരത്തിനായി കാര്യവട്ടത്ത് എത്തിയ 2600 ഓളം കായിക വിദ്യാര്‍ത്ഥികള്‍ക്കാണ് മെറ്റല്‍ നിരത്തിയ ഈ റോഡിലൂടെയുള്ള നടത്തം ദുരിതമായത്. ഇരുചക്രവാഹനങ്ങളില്‍ എത്തിയവരുടെ അവസ്ഥ ഇതിലും ദയനീയമായിരുന്നു. വാഹനം പുറത്ത് റോഡില്‍ വച്ച് 150 മീറ്ററോളം ദൂരത്തിലുള്ള നടത്തം അസഹനീയമായിരുന്നു.
മത്സരത്തിനെത്തിയ വിദ്യാര്‍ത്ഥികളെയും, രക്ഷിതാക്കളെയും വരവേല്‍ക്കാനായി എല്‍എന്‍ സിപിയില്‍ വന്‍ ഒരുക്കങ്ങളാണ് സംഘാടകര്‍ സജ്ജീകരിച്ചിരുന്നത്. എന്നാല്‍ ഇതിനെല്ലാം വിപരീതമായുള്ള സമീപനമാണ് ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു എന്നാണ് പൊതു സംസാരം.
















