ഈശ്വരന്‍ സൃഷ്ടിയാരംഭം മുതല്‍ കര്‍മ്മം തുടങ്ങി എല്ലാത്തിലും താന്‍ വാഴുന്നു. സൃഷ്ടികള്‍ക്കു കര്‍മ്മത്തിനനുസരിച്ച് ഫലം ലഭിക്കുന്നു. ജന്മമെടുത്താല്‍ സായൂജ്യം നേടാന്‍ കര്‍മ്മം ചെയ്യണം.
കര്‍മ്മം കെട്ടുകളാണ് ബാഹ്യജീവിതത്തിന്റെ ആ കെട്ടുകളറ്റെങ്കിലേ മുക്തിമാര്‍ഗ്ഗത്തിലെത്തൂ. ഹരിനാമസങ്കീര്‍ത്തനത്തില്‍ അതാണ് ‘കെട്ടുകേളറ്റ മുക്തിവരൂ ദൃഢം’ എന്നു പറഞ്ഞിരിക്കുന്നത്. നിഷ്‌കാമകര്‍മ്മത്താല്‍ കെട്ടുകള്‍ മാറുന്നു.നിഷ്‌കളങ്കം അവതരിച്ച് ശുദ്ധീകരിച്ചു നിത്യാനന്ദം തരുന്നു. അതനുഭവിക്കാന്‍ അവതാരത്താലേ സാധ്യമാകൂ. ദേഹത്തോടു കൂടിയിരുന്നേ കര്‍മ്മം ചെയ്യാന്‍ സാദ്ധ്യമാകൂ.
















