ലോകത്തിന്റെ സ്വഭാവം അമ്മയ്‌ക്ക് അറിയാമായിരുന്നു. അമിട്ടു പൊട്ടും എന്നറിഞ്ഞുകൊണ്ടുനിന്നാല്‍ ഞെട്ടേണ്ട ആവശ്യമില്ല. കടലില്‍ നീന്താന്‍ പഠിച്ചവനു തിരകള്‍ക്കു നടുവിലും നീന്തി രസിക്കാന്‍ കഴിയുന്നു. ഭയന്നു തളരുന്നില്ല.
ലോകത്തിന്റെ സ്വഭാവം നേരത്തെ മനസ്സിലാക്കിയിരുന്നതുകൊണ്ടു എല്ലാ പ്രതിബന്ധങ്ങളും എന്നില്‍ ആനന്ദം ഉളവാക്കിയതേയുള്ളൂ.
അവയൊക്കെ എന്നിലേക്കു നോക്കുവാനുള്ള സാഹചര്യം ഒരുക്കുകയാണു ചെയ്തത്. എതിര്‍പ്പു പറഞ്ഞവര്‍ എന്റെ കണ്ണാടിയായിത്തീര്‍ന്നു. അങ്ങനെ മാത്രമേ എനിക്കവയെ കാണാന്‍ കഴിഞ്ഞുള്ളൂ. ഞാന്‍ ശരീരമാണെന്നു ചിന്തിക്കുമ്പോഴാണല്ലോ പരാതിയും ദുഃഖവും വരുന്നത്.
– മാതാ അമൃതാനന്ദമയി ദേവീ
















