Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ക്ഷീര കര്‍ഷകര്‍ക്ക് പ്രിയം നാടന്‍ പശുക്കളോട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 01:55 am IST
inKasargod

കാഞ്ഞങ്ങാട്: ജില്ലയില്‍ നാടന്‍പശുവളര്‍ത്തലില്‍ വന്‍വര്‍ധന. മറ്റ് കൃഷികള്‍ക്കൊപ്പം പശുവളര്‍ത്തലും നടത്താമെന്നതാണ് കര്‍ഷകരെ ക്ഷീര കാര്‍ഷിക രംഗത്തേക്ക് തിരിയാന്‍ പ്രരിപ്പിക്കുന്നത്.  ജില്ലയില്‍ ആകെ 82000 കന്നുകാലികളുള്ളതായാണ് ക്ഷീരവികസന വകുപ്പ് കണക്ക്. ഇതില്‍ 46000  ശങ്കരയിനം  പശുക്കളും 36000 നാടന്‍ പശുക്കളുമാണ്. ഓരോവര്‍ഷവും ക്ഷീരമേഖലയില്‍ കര്‍ഷകരുടെ വന്‍ മുന്നേറ്റമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നാടന്‍ പശുക്കളോടുള്ള കര്‍ഷകരുടെ താല്‍പര്യവും വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ പറയുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പാലുല്‍പാദനത്തിന്റെ കാര്യത്തിലും ജില്ലയില്‍  17 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ പാല്‍ സംഭരണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ്  വരുത്തിയ ജില്ലയാണ് കാസര്‍കോട്. 138 ക്ഷീര സംഘങ്ങളില്‍ നിന്നും പ്രതിദിനം 49909 ലിറ്റര്‍ പാലാണ്  ജില്ലയില്‍ ഉത്പ്പാദിപ്പിക്കുന്നത്.  2010-11 ല്‍ ഇത് 35873 ലിറ്ററും 2011-12 ല്‍ ഇത് 40252 ലിറ്ററും 2012-13 ല്‍  42504 ലിറ്ററുമായിരുന്നു.പാലുല്പാദനത്തില്‍ കാസര്‍കോട് ജില്ല 12-ാം സ്ഥാനത്താണെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ശോഭന പറഞ്ഞു.

നിലവില്‍ കാസര്‍കോട്. 2010ല്‍ ആറ്-ഏഴ് ലക്ഷം ലിറ്റര്‍ പാല്‍ കര്‍ണ്ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നിടത്ത് ഇന്ന് ഒന്നര ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് പുറത്ത് നിന്ന് വാങ്ങുന്നതെന്നും അധികൃതര്‍ പറഞ്ഞു. മലബാര്‍ മേഖലയാണ്  എറണാകുളം, തിരുവനന്തപുരം മേഖലകളെ അപേക്ഷിച്ച് പാലുല്പാദനത്തില്‍ മുന്നേറ്റം തുടരുന്നത്. എന്നാല്‍ കാലിത്തീറ്റയുടെ കാര്യത്തില്‍  കേരളത്തിന് സ്വയംപര്യാപ്തത നേടാന്‍ കഴിയാത്തത് പോരായ്‌മയായി തുടരുന്നു. പലപ്പോഴും ക്ഷീരസംഘങ്ങള്‍ വഴിയും മൃഗാശുപത്രികള്‍ വഴിയും വിതരണം ചെയ്യുന്ന കാലിത്തീറ്റകള്‍ യഥാസമയം കര്‍ഷകര്‍ക്ക് ലഭിക്കാത്തതായും പരാതിയുണ്ട്.

മില്‍മ, കേരള ഫീഡ്‌സുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കാലിത്തീറ്റകള്‍ അവശ്യത്തിന്റെ നാല്‍പത് ശതമാനം മാത്രമാണ്.  ബാക്കി 60 ശതമാനം  കാലിത്തീറ്റയും സ്വകാര്യ സംരംഭങ്ങളെയാണ് ആശ്രയിക്കുന്നത്. ജില്ലയിലെ ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ വര്‍ധനയുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. കേന്ദ്രം ഇടപെട്ട് തൊഴിലുറപ്പ് ആനുകൂല്യം ക്ഷീരമേഖലയില്‍ ലഭ്യമാക്കാനുളള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.  ഇതിനായുളള ഒന്നാംഘട്ട ചര്‍ച്ച നടന്നു കഴിഞ്ഞു. പുതുവര്‍ഷത്തോടെ ആനുകൂല്യം നല്‍കാനുള്ള നടപടിയുണ്ടാകുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.