തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഉത്തേജക മരുന്ന് പരിശോധന നടത്തും.
ദേശീയ ഉത്തേജക നിരോധന ഏജന്‍സി (നാഡ)യാണ് പരിശോധന നടത്തുക .ഇതു സംബന്ധിച്ച് നാഡയുടെ അറിയിപ്പ് സംഘാടകര്‍ക്ക് ലഭിച്ചു.
ഉദ്ഘാടന ദിവസം രാവിലെ മുതല്‍ പരിശോധന ഉണ്ടാകും. നാഡയുടെ ആറുപേരടങ്ങുന്ന സംഘമാണ് പരിശോധനക്കെത്തുക.
കഴിഞ്ഞ വര്‍ഷം നാഡ സംഘം എത്തുമെന്നറിയിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: