പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ പോയിന്റ് ടേബിളില്‍ ചടുലമാറ്റങ്ങള്‍ വരുത്തി ദല്‍ഹി ഡൈനാമോസിന്റെ ജയം. അതിനിര്‍ണായക മത്സരത്തില്‍ എഫ്സി പൂനെ സിറ്റിയെ ഡൈനാമോസ് മറികടന്നു (1-0). 88-ാം മിനിറ്റില്‍ ഗുസ്താവോ മാര്‍മെന്റിനി മത്സരത്തിന്റെ വിധിയെഴുതിയ ഗോള്‍ കുറിച്ചു.
വലതു വിങ്ങില്‍ നിന്ന് പന്തു പിടിച്ച് വെട്ടിയൊഴിഞ്ഞ് അകത്തുകയറി തൊടുത്ത ഷോട്ട് പൂനെ ഗോളിയെ കീഴടക്കി. ഇതോടെ 17 പോയിന്റുമായി ഡൈനാമോസ് ടേബിളില്‍ നാലാം സ്ഥാനത്ത് നിലയുറപ്പിച്ചു. പൂനെ (16) അഞ്ചാമതേക്കും കേരള ബ്ലാസ്റ്റേഴ്സ് (16) ആറാമതേക്കും പിന്തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: