മെല്‍ബണ്‍: അന്തരിച്ച സഹതാരം ഫില്‍ ഹ്യൂസിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റ നമ്പറായ 408നെ ആസ്ട്രേലിയന്‍ താരങ്ങള്‍ നെഞ്ചില്‍ പതിച്ചുവയ്ക്കും.
ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് കളിക്കാരുടെ ജഴ്സികളില്‍ ഹ്യൂസിന്റെ സ്ക്വാഡ് നമ്പറാകും ഉണ്ടാവുക. സാധാരണയായി ഓരോ താരത്തിനും പ്രത്യേകം പ്രത്യേകം നമ്പറുകളുണ്ട്.
മത്സരത്തിനിറങ്ങുമ്പോള്‍ അവരവരുടെ ജഴ്സികളില്‍ തുന്നിയിരിക്കുക ആ നമ്പറുകളും. എന്നാല്‍ ഹ്യൂസിനെ സ്മരിക്കാന്‍ കങ്കാരുപ്പട പതിവു തെറ്റിക്കുകയാണ്. ഡിസംബര്‍ 9ന് അഡ്ലെയ്ഡിലാണ് ആദ്യ ടെസ്റ്റിന്റെ തുടക്കം. നേരത്തെ, സീന്‍ അബോട്ടിന്റെ ഏറു കൊണ്ട് ഹ്യൂസ് പിടഞ്ഞുവീണ പിച്ചും താരത്തിന്റെ 68-ാം നമ്പര്‍ ഏകദിന ജഴ്സിയും പിന്‍വലിക്കാന്‍ ക്രിക്കറ്റ് ആസ്ട്രേലിയ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: