ദുബായ്: രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെ 17 റണ്‍സിന് തറപറ്റിച്ച് ന്യൂസിലാന്റ് ട്വന്റി20 പരമ്പരയില്‍ സമനില പിടിച്ചു (1-1). ഷാഹിദ് അഫ്രീദിയുടെ (11 പന്തില്‍ 28) തകര്‍പ്പന്‍ അടികളെ അതീജിവിച്ചാണ് കിവികള്‍ ജയംനേടിയത്.
145 റണ്‍സിന്റെ ലക്ഷ്യം തേടിയ പാക് പട ഒരു ഫോറും മൂന്നു സിക്സുമായി അഫ്രീദി ക്രീസില്‍ നിന്നപ്പോള്‍ ജയത്തില്‍ കണ്ണുവച്ചു. എന്നാല്‍ പതിനെട്ടാം ഓവറിന്റെ അവസാന പന്തില്‍ പാക് നായകനെ വീഴ്ത്തി ജയിംസ് നീഷം ബ്ലാക് ക്യാപ്സിനെ മത്സരത്തിലേക്ക് തിരിച്ചുവിളിച്ചു. അഫ്രീദിക്കു പുറമെ അഹമ്മദ് ഷെഹ്സാദ് (33) മാത്രമേ പാക് നിരയില്‍ പൊരുതിയുള്ളു. 18.5 ഓവറില്‍ 127ന് പാക്കിസ്ഥാന് ഓള് ഔട്ടായി. നീഷവും കെയ്ല്‍ മില്‍സും മൂന്നു വിക്കറ്റുകള്‍ വീതം പിഴുതു. ആന്റണ്‍ ഡെവിഷ് രണ്ടിരകളെ കണ്ടെത്തി.
നേരത്തെ, കെയ്ന്‍ വില്യംസണ് (32), ലൂക്ക് റോഞ്ചി (31), ടോം ലതാം (26) എന്നിവര്‍ ചേര്‍ന്ന് ന്യൂസിലാന്റിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചു. അഫ്രീഡിയും ഉമര്‍ ഗുല്ലും രണ്ടുപേരെ വീതം പുറത്താക്കി. ഡെവിഷ് കളിയിലെ കേമന്‍; ലൂക്ക് റോഞ്ചി പരമ്പരയുടെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: