ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ കുതിപ്പിന് ന്യൂകാസിലിന്റെ ഫുള്‍ സ്റ്റോപ്പ്. നീലപ്പടയെ ഒന്നിനെതിരെ രണ്ടു സ്വന്തം തട്ടകത്തില്‍ ഗോളുകള്‍ക്ക് ന്യൂകാസില്‍ അട്ടിമറിച്ചു.
സെനഗല്‍ സ്ട്രൈക്കര്‍ പാപ്പിസ് സിസെ (57, 78 മിനിറ്റുകള്‍) ന്യൂകാസിലിനുവേണ്ടി വെടിപൊട്ടിച്ചു. 83-ാം മിനിറ്റില്‍ ദിദിയര്‍ ദ്രോഗ്ബ ചെല്‍സിക്കായി ഒരു ഗോള്‍ മടക്കി. സീസണില്‍ ചെല്‍സിയുടെ ആദ്യ തോല്‍വിയാണിത്. 36 പോയിന്റുള്ള ചെല്‍സി ഒന്നാം സ്ഥാനത്തു തുടര്‍ന്നു.
കളിയിലെ വ്യക്തമായ മുന്‍തൂക്കം ജയമാക്കിമാറ്റാന് ബ്ലൂസിന് സാധിച്ചില്ല. നന്നായി പ്രതിരോധിച്ച ന്യൂകാസില്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ചെല്‍സി ഗോള്‍ മുഖം വിറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: