ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനനായ താരം ലാന്ഡന് ഡൊണോവാന്‍ ബൂട്ടഴിക്കുന്നു.
ലോസ് ആഞ്ചലസ് ഗ്യാലക്സിയും ന്യൂ ഇംഗ്ലണ്ടും തമ്മില്‍ ഇന്നു നടക്കുന്ന മേജര്‍ സോക്കര്‍ ലീഗ് കപ്പ് ഫൈനല്‍ ഡൊണോവാന്റെ കരിയറിലെ അവസാന മത്സരമാകും.
കിരീട നേട്ടത്തോടെ ഡൊണാവനെ യാത്രയയ്ക്കുക ലക്ഷ്യമിട്ടാണ് ഗ്യാലക്സി കളത്തിലിറങ്ങുന്നത്.
രാജ്യത്തിനുവേണ്ടി 157 മത്സരങ്ങള്‍ കളിച്ച ഡൊണോവാന്‍ 57 ഗോളുകള്‍ നേടിയിട്ടുണ്ട്. അമേരിക്കയുടെ എക്കാലത്തെയും വലിയ ഗോള്‍ വേട്ടക്കാരനും ഡൊണോവാന്‍ തന്നെ.
മൂന്നു ലോകകപ്പുകളില്‍ യുഎസ് കുപ്പായമണിഞ്ഞു. ക്ലബ്ബ് ഫുട്ബോളില്‍ ഒന്നരപ്പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള ഡൊണോവാന്‍ ജര്‍മന്‍ ടീമുകളായ ബയര്‍ ലെവര്കൂസന്, ബയേണ്‍ മ്യൂണിച്ച്, ഇംഗ്ലീഷ് ടീം എവര്ട്ടന് എന്നിവയ്ക്കുവേണ്ടി പന്തു തട്ടിയിട്ടുണ്ട്.
2005ല്‍ ലോസ് ആഞ്ചലസ് ഗ്യാലക്സിയില്‍ ചേക്കേറി, 112 തവണ എതിര് വലകുലുക്കി. സാന്‍ജോസ് എര്ത്ത്ക്വേക്സിനുവേണ്ടി കുറിച്ച 32 ഗോളുകളും ചേരുമ്പോള്‍ അതു ഡൊണോവോന്റെ (144) പേരിലെ ലീഗ് റെക്കോര്‍ഡായും മാറി. 2014 ലോകകപ്പ് ഫുട്ബോളിനുള്ള അമേരിക്കന്‍ ടീമില്‍ നിന്ന് ഡൊണോവാനെ കോച്ച് യൂര്‍ഗെന്‍ ക്ലിന്സ്മാന് ഒഴിവാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: