കൃഷ്ണഗിരി (വയനാട്): കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനുള്ള ഗോവന്‍ ടീം വയനാട്ടിലെത്തി. ഞായറാഴ്ച്ചയാണ് മത്സരം.
കേരള സംഘം നേരത്തെ സ്റ്റേഡിയത്തില്‍ എത്തി പരിശീലനം ആരംഭിച്ചിരുന്നു. മുന്‍ ശ്രീലങ്കന്‍ താരം നുവാന്‍ സോയ്സയാണ് ഗോവന്‍ ടീമിന്റെ പരിശീലകന്.
ബിസിസിഐ ക്യൂറേറ്റര്‍ പി. ആര്. വിശ്വനാഥ് കൃഷ്ണഗിരി സ്റ്റേഡിയത്തിലെ പിച്ചും ഔട്ട്ഫീല്‍ഡും പരിശോധിച്ചു. കെ. സി. എ ട്രഷറര്‍ ടി. ആര്. ബാലകൃഷ്ണന് ഒപ്പമുണ്ടായിരുന്നു.
മത്സരം കാണാന്‍ ഇന്ത്യന്‍ സെലക്ടര്‍മാരായ സാബാ കരീം, രതീന്ദര്‍ സിംഗ് ഹന്‍സ്, ബിസിസിഐ ആന്റി കറപ്ഷന്‍ കമ്മിറ്റി അംഗം മാധവന് എന്നിവരും എത്തുന്നുണ്ട്.
ഇതാദ്യമായാണ് വയനാട്ടില്‍ രഞ്ജി മത്സരങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: