Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വകാര്യ ബസുകളില്‍ നിന്ന് സ്റ്റിക്കറുകള്‍ അപ്രത്യക്ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2014, 09:33 pm IST
in Alappuzha

ചേര്‍ത്തല: ബസ് യാത്രക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പരാതി നല്‍കുവാനുള്ള വിവരങ്ങള്‍ അടങ്ങിയ സ്റ്റിക്കര്‍ ബസുകളില്‍ പതിക്കുന്നില്ലെന്ന് വ്യാപകമായി ആക്ഷേപം. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ബസുകളില്‍ ഒട്ടിക്കുവാനുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ സ്റ്റിക്കറുകള്‍ വിതരണം ചെയ്തത്. സബ് ആര്‍ടി ഓഫീസ്, ജോയിന്റ് ആര്‍ടിഒ, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, വാഹന ഉടമ എന്നിവരുടെ നമ്പറുകളാണ് സ്റ്റിക്കറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പല ബസുകളിലും ഈ സ്റ്റിക്കറുകള്‍ അപ്രത്യക്ഷമായി.

സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റത്തില്‍ വ്യാപകമായി പരാതി ഉയര്‍ന്നപ്പോഴാണ് ബസ് ജീവനക്കാര്‍ക്ക് മൂക്ക് കയറിടാന്‍ പുത്തന്‍ ആശയവുമായി വകുപ്പധികൃതര്‍ രംഗത്തെത്തിയത്. യാത്രക്കിടെ തന്നെ പരാതി നല്‍കുവാനുള്ള വിലാസവും ഫോണ്‍ നമ്പറും എല്ലാം സ്റ്റിക്കറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗതാഗത നിയമങ്ങള്‍ പാലിക്കാത്ത കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ യാത്രക്കാര്‍ പരാതി നല്‍കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ആദ്യമുണ്ടായിരുന്ന ആവേശം പദ്ധതി നടത്തിപ്പില്‍ പിന്നീട് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

സ്റ്റിക്കര്‍ പതിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. വളരെ ചുരുക്കം ചില ബസുകളില്‍ മാത്രമാണ് ഇത് പതിച്ചിട്ടുള്ളത്. ബസ് ഡ്രൈവര്‍ അമിതവേഗത്തിലോ, അലക്ഷ്യമായോ, മദ്യം ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിച്ചോ, മൊബൈല്‍ ഫോണില്‍ സംസാരിച്ചോ വാഹനമോടിക്കുന്നതായി കണ്ടാല്‍ സ്റ്റിക്കറില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്പറില്‍ യാത്രക്കാരന് പരാതിപ്പെടാം. പരാതിക്കാരന്റെ പേര് പറയണമെന്ന് നിര്‍ബന്ധമില്ലെങ്കിലും വണ്ടിയുടെ പേരോ, നമ്പറോ, സഞ്ചരിക്കുന്ന റൂട്ടോ തുടങ്ങിയവയും തെളിവുണ്ടെങ്കില്‍ അതും കൈമാറണെമെന്നായിരുന്നു നിയമം. മോട്ടോര്‍ വാഹനവകുപ്പ് സ്‌ക്വാഡ് സമീപ പ്രദേശത്തുണ്ടെങ്കില്‍ സ്ഥലത്തെത്തി ഉടന്‍ നടപടി സ്വീകരിക്കുമെന്നും അല്ലാത്തപക്ഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നടപടിയുണ്ടാകും എന്നുമായിരുന്നു വാഗ്ദാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.