മാക്സ് വില്ല (ആസ്ട്രേലിയ): മത്സരത്തിനിടെ പന്ത് തലയില്‍ കൊണ്ട് മരിച്ച ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ജന്മനാടായ മാക്സ് വില്ല ഗ്രാമത്തിലെ ഹൈസ്കൂള്‍ ഹാളിലാണ് അന്ത്യോപചാര ചടങ്ങുകള്‍ നടന്നത്. ലോകത്തിന്‍െ വിവധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഹ്യൂസിന്റെ അന്ത്യയാത്രക്ക് എത്തിച്ചേര്‍ന്നത്. സഹതാരത്തിന്റെ ശവമഞ്ചം പേറി ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കും ഒപ്പമുണ്ടായിരുന്നു.
ആസ്ട്രേലിയന്‍ രാഷ്ട്രീയ, ക്രിക്കറ്റ് മേഖകളിലെ പ്രമുഖര്‍ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ടീം ഡയറക്ടര്‍ രവി ശാസ്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹ്യൂസ് തലയില്‍ പന്തുകൊണ്ടുണ്ടായ പരിക്കിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. ആസ്ട്രേലിയന്‍ പ്രാദേശിക ക്രിക്കറ്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ന്യൂ സൗത്ത് വെല്‍സ് ബൗളര്‍ സീന്‍ അബട്ട് എറിഞ്ഞ പന്ത് ഹ്യൂസിന്റെ തലയില്‍ കൊള്ളുകയായിരുന്നു.
സംസ്കാര ചടങ്ങുള്‍ ടി.വി ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തു. മാക്സ് വില്ലയിലേക്ക് ആളുകള്‍ക്ക് എത്തിച്ചരേുന്നതിനായി രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍സുകളായ ഖ്വാന്റസ്, വിര്‍ജിന്‍ ആസ്ട്രേലിയ എന്നിവ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: