ഇന്നത്തെ ഭാരതത്തിലെ ഹിന്ദുഭൂരിപക്ഷത്തെ ദയനീയ ഭൂരിപക്ഷമെന്നും ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷത്തെ മൃഗീയ ന്യൂനപക്ഷമെന്നും വിശേഷിപ്പിക്കാം, ഒരു സംശയവുമില്ലാതെ. എണ്ണവും വണ്ണവും ഗുണവും ചോര്‍ന്ന് അന്യാധീനപ്പെട്ട ഒരു വിഭാഗമായി ഇന്ന് ഭാരതത്തിലെ ഹിന്ദുക്കള്‍ എത്തിപ്പെട്ടിട്ടുണ്ടെങ്കില്‍ ഹിന്ദുവിന്റെ കുറ്റം കൊണ്ടല്ല അത്. ഹിന്ദുവിന്റെ എല്ലാ കഷ്ടപ്പാടുകള്‍ക്കും ഗതികേടിനും ഉത്തരവാദി 56 കൊല്ലം സ്വതന്ത്ര ഭാരതം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയും എങ്ങനെയെങ്കിലും ‘കീശ വീര്പ്പിക്കണ’ മെന്ന ഒറ്റലക്ഷ്യമായി അധികാരത്തെ കണ്ട ആ പാര്‍ട്ടിയുടെ നേതാക്കളുമാണ്.
ഒരേ സ്കൂളില്‍ ഒരേ ക്ലാസില്‍ ഒരേ ബഞ്ചില്‍ ഇരുന്നു പഠിക്കുന്ന രണ്ട് കുട്ടികളില്‍ ഒരുവശത്ത് ഇരിക്കുന്ന കുട്ടി 200 രൂപ സ്കോളര്‍ഷിപ്പ് വാങ്ങുമ്പോള്‍ മറുവശത്ത് ഇരിക്കുന്ന കുട്ടി 2000 രൂപ സ്കോളര്‍ഷിപ്പ് വാങ്ങുന്നു. രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ എന്ന ഒറ്റക്കാരണമാണ് ഈ പ്രതിഭാസത്തിന് ആധാരം. ഇത് ഏത് രാജ്യത്താണ് നടക്കുന്നതെന്ന് നിങ്ങള്‍ അത്ഭുതം കൂറുന്നുണ്ടാവും. മറ്റേത് രാജ്യത്ത് നടന്നാലും അത് ഭാരതത്തിലായിരിക്കില്ല എന്ന് നിങ്ങള്‍ ചിലരെങ്കിലും ഉറച്ചുവിശ്വസിക്കുന്നുമുണ്ടാവും. കാരണം മതത്തിന്റെ പേരില്‍ ഒരു പൗരനും ഒരു വിവേചനവും അനുഭവിക്കാന്‍ പാടില്ല എന്ന് ഭരണഘടനയില്‍ ‘വെണ്ടക്ക’ അക്ഷരത്തില്‍ എഴുതിവെച്ച ഒരു രാജ്യമാണ് ഭാരതം. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? ഒരേ സ്കൂളില്‍ ഒരേ ക്ലാസില്‍ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കുന്ന രണ്ട് കുട്ടികളില്‍ ഒരു കുട്ടി 200 രൂപ സ്കോളര്‍ഷിപ്പും മറ്റേ കുട്ടി 2000 രൂപ സ്കോളര്‍ഷിപ്പും വാങ്ങുന്ന അത്ഭുത പ്രതിഭാസം ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യ മഹാരാജ്യത്താണ് നടക്കുന്നത്.
ഇത് തുടങ്ങിവെച്ചത് കേന്ദ്രംഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് മൊത്തമായി വിലക്കുവാങ്ങാന്‍ ഹിന്ദുക്കളോട് ചെയ്ത ഒരുകൊടുംക്രൂരതയായിട്ടാണ്. എന്നാല്‍ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് മാസം തികയുന്നതിന് മുമ്പാണ് ഈ സ്കോളര്‍ഷിപ്പ് വിവേചനം 2014-15 വര്‍ഷത്തേക്ക് നടപ്പാക്കാനുള്ള ഉത്തരവ് ഇറക്കിയത്. കോണ്‍ഗ്രസ് പാര്‍ട്ടി ഇത് നടപ്പാക്കിയത് ന്യൂനപക്ഷങ്ങളോടുള്ള അടങ്ങാത്ത പ്രിയംകൊണ്ടല്ലെന്നും അധികാരത്തില്‍ തൂങ്ങിനില്ക്കണമെങ്കില് ന്യൂനപക്ഷ വോട്ടുബാങ്കിന്റെ സഹായം കൂടിയേ തീരൂ എന്നുള്ളതുകൊണ്ടാണെന്നും കോണ്‍ഗ്രസുകാര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. സാധാരണ കോണ്ഗ്രസുസാര് ‘ഇത് വളരെ കൂടിപ്പോയി’ എന്നുപറയുന്നതായി കേട്ടിട്ടുണ്ട്. 2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റത് ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞതുകൊണ്ടാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. കാര്യങ്ങള്‍ അങ്ങനെയിരിക്കെ ബിജെപി സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത് എന്തുകൊണ്ടാണ്?
ഭൂരിപക്ഷ-ന്യൂനപക്ഷത്തിന്റെ കാര്യം എടുക്കാം. എവിടെയാണ് ഹിന്ദു ഭൂരിപക്ഷം? ഇന്ന് ഭാരതത്തില്‍ 59 ശതമാനവും കേരളത്തില്‍ 47 ശതമാനവും ആണ് ഹിന്ദുക്കള്‍. 1947 ആഗസ്റ്റ് 15 ന് ഭാരതത്തില്‍ 92 ശതമാനവും കേരള ദേശത്തില്‍ 67 ശതമാനവുമായിരുന്നു ഹിന്ദു ജനസംഖ്യ. അതാണിപ്പോള്‍ 59 ശതമാനവും 47 ശതമാനവും ആയി വന്നുനില്ക്കുന്നത്. ഇനി ഒരു പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ക്കുശേഷം ഇവ യഥാക്രമം 50 ശതമാനവും 40 ശതമാനവും ആയി വന്നുനില്ക്കും, ജനസംഖ്യ വര്‍ധന ഇങ്ങനെ തന്നെ പോയാല്‍. പാക്കിസ്ഥാനിലെ ഹിന്ദുവിന് ഓടി രക്ഷപ്പെടാന്‍ ഭാരതം എന്ന ഒരു രാജ്യം ഉണ്ടായിരുന്നു. പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ക്കുശേഷം ഭാരതത്തിലെ ഹിന്ദുക്കള്‍ക്ക് എവിടേക്ക് ഓടി രക്ഷപ്പെടും?
മോദി സര്‍ക്കാര്‍ ഭാരതത്തിലെ ഹിന്ദുക്കള്‍ക്കുവേണ്ടി വഴിവിട്ട് ഒന്നും ചെയ്യേണ്ടതില്ല. 1947 ആഗസ്റ്റ് 15 ലെ ഭാരതവിഭജനവും സ്വതന്ത്രഭാരതത്തിലെ 56 വര്‍ഷത്തെ ഭരണവുംവഴി ഹിന്ദുക്കളോട് കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്തുകൂട്ടിയ അനീതികള്‍ അവസാനിപ്പിച്ചാല്‍ മാത്രം മതി. ഹിന്ദുക്കളോടുള്ള അനീതി കോണ്‍ഗ്രസ് നടപ്പാക്കിയ ‘കുടുംബാസൂത്രണം’ പരിപാടി മുതല്‍ തുടങ്ങിയതാണ്. ഹിന്ദുക്കളോട് കാണിച്ച ഏറ്റവും വലിയ അനീതിയാണ് ‘കുടുംബാസൂത്രണം’. കുടുംബാസൂത്രണംവഴി ഹിന്ദുക്കളെ വഞ്ചിക്കുകയാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ചെയ്തത്. ”നാം രണ്ട്-നമുക്ക് രണ്ടിനെ” രണ്ട് കൈയും നീട്ടി സ്വീകരിച്ചത് ഭാരതത്തിലെ ഹിന്ദുക്കള്‍ മാത്രം. ഭാരതത്തിലെ മുസ്ലിങ്ങള്‍ അപ്പോഴും ലോകത്തിലെ മറ്റ് മുസ്ലിം സഹോദരങ്ങള്‍ക്കൊപ്പം കൂടുതല്‍ സന്താനങ്ങള്‍ക്ക് ജന്മംനല്കാനാണ് തീരുമാനിച്ചത്. ഇപ്പോഴും അവര്‍ അതുതന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അവര്‍ക്ക് കൂറ് സ്വന്തം മതത്തോടുള്ളത്ര ജനിച്ച നാടിനോടുണ്ടോ?
എന്നാല്‍ ഭാരതത്തിലെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം എല്ലാം നഷ്ടപ്പെട്ട അവസ്ഥയല്ല ഇപ്പോള്‍. അവന്റെ മുന്നില്‍ ഒരു സുവര്‍ണരേഖ തെളിഞ്ഞുവരുന്നുണ്ട്. ഹിന്ദുക്കളുടെ 1947-76 ലെ ഒന്നാംതലമുറ കുടുംബാസൂത്രണംവഴി മൊത്തം വഞ്ചിക്കപ്പെട്ടതായി കണക്കാക്കാം. പക്ഷേ 1977-2006 ലെ രണ്ടാം തലമുറയിലെ പകുതി ഹിന്ദുക്കള്‍ മാത്രമേ ഇപ്പോള്‍ വഞ്ചിക്കപ്പെട്ടതായി പറയാവൂ. ബാക്കി പകുതി ഹിന്ദുക്കളും 2007 മുതലുള്ള മൂന്നാം തലമുറയും ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന മുദ്രാവാക്യത്തെ തിരസ്കരിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്കിയാല് പാക്കിസ്ഥാനിലെ ഹിന്ദുവിന്റെ അനുഭവം ഭാരതത്തിലെ ഹിന്ദുവിന് ഉണ്ടാവുകയില്ല. പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു, ഭാരതം എന്ന ഹിന്ദുഭൂരിപക്ഷ രാഷ്ട്രത്തിലേക്ക്. പക്ഷേ ഭാരതത്തിലെ ഹിന്ദുവിന് ഓടാനേ കഴിയുകയുള്ളൂ. രക്ഷപ്പെടുവാന്‍ കഴിയുകയില്ല. കാരണം ഹിന്ദുഭൂരിപക്ഷ രാഷ്ട്രം എന്ന ഒന്ന് ലോകത്ത് അന്നുണ്ടാവുകയില്ല.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിലവറയിലെ കനകക്കുന്നിനെക്കുറിച്ച് അടുത്തിടെ ‘മാതൃഭൂമി’യില്‍ തോമസ് ഐസക് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ”കേരളത്തിന്റെ മഹാനിധി” എന്നാണ് എന്ന കാര്യം എത്ര ഹിന്ദുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു? ഒരു ഹിന്ദുക്ഷേത്രമാണ് അവിടെയുള്ളത്. നിധിയായാലും എന്ത് ഏടാകൂടമായാലും ഹിന്ദുവിന്റേതുമാത്രമാണ്. ഹിന്ദുവിന്റെ നിധി കേരളത്തിന്റെ നിധി ആകുന്നതെങ്ങനെ? കാര്യങ്ങള്‍ ഇങ്ങനെതന്നെയാണ് പോകുന്നതെങ്കില്‍, അടുത്ത അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുള്ളില്‍ കേന്ദ്രത്തില്‍ ഒരു കോണ്‍ഗ്രസ് ഭരണവും കേരളത്തില്‍ എല്‍ഡിഎഫോ യുഡിഎഫോ ഭരണവും നടക്കുന്ന കാലത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി കേരളത്തിന്റെതല്ല, ‘ഭാരതത്തിന്റെ മഹാനിധി’യായി പ്രഖ്യാപിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും എന്ന കാര്യം തീര്‍ച്ച. അതിനു തടയിടണമെങ്കില്‍, ശ്രീപത്മനാഭ ക്ഷേത്രനിധി ഹിന്ദുവിന്റെ-ഹിന്ദുവിന്റെ മാത്രം നിധിയായി എല്ലാക്കാലത്തും നിലനില്ക്കണമെങ്കില്, ഹിന്ദു കഴിഞ്ഞ 50 ല്‍ കൂടുതല്‍ വര്‍ഷങ്ങളില്‍ അനുഭവിച്ച വഞ്ചന തിരിച്ചറിഞ്ഞ്, ഇനി ഒരിക്കലും ഹിന്ദുവിനെ വഞ്ചിക്കാന്‍ കഴിയുകയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കുടുംബാസൂത്രണത്തിലെ വഞ്ചന തിരിച്ചറിഞ്ഞ് 20 വര്‍ഷമെങ്കിലും മുന്നോട്ടു പോകുക. ഇപ്പോഴത്തെ ബാധകളെ അകറ്റാനുള്ള ആദ്യനടപടി ‘സംഖ്യാവര്ധന്’ എന്ന ഒരൊറ്റ ക്രിയയിലാണ് തുടങ്ങേണ്ടതെന്നും ഹിന്ദുക്കളെ അടുത്ത 15 വര്‍ഷമെങ്കിലും ഹൈന്ദവനേതാക്കള്‍ ഉദ്ബോധിപ്പിച്ചുകൊണ്ടേയിരിക്കുക. ഇവര്‍ മറ്റു ഒരുവിഷയത്തെപ്പറ്റിയും ഹിന്ദുക്കളോട് സംസാരിക്കരുത് ഈ കാലയളവില്‍. ആദ്യം കേരളത്തില്‍ വിജയകരമായി നടപ്പാക്കിയശേഷം ഈ പ്രസ്ഥാനം നമുക്ക് ഭാരതം മുഴുവന്‍ നടപ്പാക്കാം. കേരളത്തിലെ ഹിന്ദുക്കള്‍ മാത്രം രക്ഷപ്പെട്ടാല്‍ പോരല്ലോ?
1971 വരെയുള്ള സെന്‍സസില്‍ മതം ഒരു കണക്കെടുപ്പ് വിഷയമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഹിന്ദുവിനെ വീണ്ടും വഞ്ചിച്ചത് സെന്‍സസില്‍ മതത്തിന്റെ കണക്കെടുപ്പ് വേണ്ടെന്ന് വച്ചുകൊണ്ടാണ്. പക്ഷേ 2001 ലെ കാനേഷുമാരി ബിജെപി അധികാരത്തിലുള്ളപ്പോഴായിരുന്നു എന്ന സത്യം നാം ഓര്‍ക്കണം. അപ്പോഴെങ്കിലും മതം ഒരു കണക്കെടുപ്പ് വിഷയമാക്കാമായിരുന്നു.
ലോക്സഭയിലേയും രാജ്യസഭയിലേയും സ്റ്റേറ്റ് യൂണിയന് ടെറിട്ടറികളിലെ അസംബ്ലികളിലേയും മെമ്പര്‍മാരുടെ എണ്ണം 1971 ലെ സെന്‍സസ് അനുസരിച്ച് നിജപ്പെടുത്തിയും ഇനി ഒരിക്കലും ജനസംഖ്യാ വര്‍ധനക്കാനുപാതികമായി ഇവ മാറ്റപ്പെടുകയില്ലെന്നുമുള്ള ഭരണഘടന ഭേദഗതി 1973 ല്‍ (ആണെന്നു തോന്നുന്നു) ഭാരത പാര്‍ലമെന്റ് പാസ്സാക്കി. അതനുസരിച്ച് ലോക്സഭയിലെ അംഗസംഖ്യ കഴിഞ്ഞ 40 വര്‍ഷമായി 541 ഉം കേരള അസംബ്ലിയിലെ അംഗസംഖ്യ 140 ഉം. പക്ഷേ ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരുടെ എണ്ണം ജില്ലാതലത്തില്‍ അതത് ജില്ലകളിലെ ജനസംഖ്യാനുപാതികമായി മാറ്റം വരുത്തി. അതായത് സെന്‍സസ് പ്രകാരം ജനസംഖ്യ വര്‍ധിച്ച ജില്ലകളില്‍ എംഎല്‍എമാരുടെ എണ്ണം കൂട്ടുകയും ജനസംഖ്യ കുറവുവന്ന ജില്ലകളില്‍ എംഎല്‍എമാരുടെ എണ്ണം കുറക്കുകയും ചെയ്തു. സംസ്ഥാനത്തെ ആകെ എംഎല്‍എമാരുടെ എണ്ണത്തില്‍ മാറ്റം വരുത്താതെ.
ഈ മാനദണ്ഡമനുസരിച്ച്, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നാല് എംഎല്‍എമാര്‍ കുറവുവരുകയും മലപ്പുറം ജില്ലയില്‍ നാല് എംഎല്‍എമാര്‍ കൂടുകയുംചെയ്തു. ഭാരതസര്‍ക്കാര്‍ വളരെ പ്രാധാന്യത്തോടെ കഴിഞ്ഞ 50 വര്‍ഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുടുംബാസൂത്രണം സ്വീകരിച്ച് വളരെ ശുഷ്കാന്തിയോടെ നടപ്പാക്കി, ജനസംഖ്യയില്‍ കുറവുവരുത്തിയ ജില്ലകളിലെ എംഎല്‍എമാരുടെ എണ്ണം ഒരു ശിക്ഷകണക്കെ കുറക്കുകയും ഭാരതസര്‍ക്കാരിന്റെ നയമായ കുടുംബാസൂത്രണത്തെ ശക്തിമത്തായി എതിര്‍ക്കുക മാത്രമല്ല, അതിനെ പരാജയപ്പെടുത്താന്‍ വളരെ ആസൂത്രിതമായി മതസ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കിയ പദ്ധതികളുടെ ഫലമായി ജില്ലയിലുണ്ടായ ജനസംഖ്യാ വര്‍ധനക്ക് പാരിതോഷികമായി നാല് എംഎല്‍എമാരെ കൂടുതലായി 2011 ലെ തെരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലക്ക് അനുവദിക്കുകയുമുണ്ടായി. ഓര്‍ക്കുക, കേരളത്തില്‍ എംഎല്‍എമാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായ ഒരേ ഒരു ജില്ലയാണ് മലപ്പുറം.
എംപിമാരുടെയും എംഎല്‍എമാരുടെയും എണ്ണം ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി വര്‍ധിപ്പിക്കില്ലെന്ന് നിയമം പാസ്സാക്കിയശേഷം കുടുംബാസൂത്രണത്തെ പരാജയപ്പെടുത്തിയതിന്റെ ഫലമായി ലഭിച്ച ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി ജില്ല അടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ എണ്ണം വര്‍ധിപ്പിക്കുകയും കുടുംബാസൂത്രണത്തെ രാഷ്ട്രനന്മക്ക് രണ്ടു കൈയും നീട്ടി സ്വീകരിച്ചതിന്റെ ഫലമായി ജനസംഖ്യയില്‍ കുറവുവന്ന ജില്ലകളില്‍ എംഎല്‍എമാരുടെ എണ്ണം കുറക്കുകയും ചെയ്യുന്നതിലെ നീതി എന്താണ്? ഒരു മുസ്ലിം രാഷ്ട്രത്തിലാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നതെങ്കില്‍ അത് നമുക്ക് മനസ്സിലാക്കാം. പക്ഷേ ഇത് ഇപ്പോള്‍ നടപ്പാക്കുന്നത് ഭാരതം എന്ന അതിമഹത്തായ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കില്‍! ജില്ലാതലങ്ങളില്‍ ജനസംഖ്യാനുപാതമായി ഇങ്ങനെ ഓരോ 10 വര്‍ഷം കൂടുമ്പോഴും എംഎല്‍എമാരുടെ എണ്ണം കൂടുകയും കുറക്കുകയും ചെയ്യുകയാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മലപ്പുറം ജില്ലയില്‍ എംഎല്‍എമാരുടെ എണ്ണം 50 കടക്കും.
ഭാരതത്തിലെ ഹിന്ദുക്കളുടെ അധോഗതി വിഭജനത്തോടെ തുടങ്ങിയതാണ്. ഇന്ന് അവന്റെ മകള്‍ക്ക് 200 രൂപ സ്കോളര്‍ഷിപ്പ് ലഭിക്കുമ്പോള്‍ അന്യമതത്തില്പ്പെട്ടവന്റെ മകള്‍ എന്ന ഒറ്റക്കാരണത്താല്‍ അവന്റെ അയല്‍വാസിയുടെ മകള്‍ 2000 രൂപ സ്കോളര്‍ഷിപ്പ് വാങ്ങുന്നത് അവന്റെ പിഴവാണോ? ഭാരതവിഭജനത്തിന് അവനാണോ ഉത്തരവാദി? ഒടുവില്‍ പണയംവയ്ക്കാന്‍ ധര്‍മപത്നിമാത്രം അവശേഷിക്കുന്ന സ്ഥിതിയിലേക്ക് അവനെ തള്ളിവിട്ട ‘കുടുംബാസൂത്രണം’ എന്ന മഹത്തായ ആദര്‍ശത്തിന്റെ കര്‍ത്താവ് അവനാണോ?
മതേതരത്വം ഇന്നത്തെപ്പോലെ എന്നെന്നും നിലനില്ക്കണമെങ്കില് ഭാരതത്തില്‍ ഹിന്ദുക്കള്‍ കേവല ഭൂരിപക്ഷം മാത്രം പോര. ഏറ്റവും ചുരുങ്ങിയത് 75 ശതമാനമെങ്കിലും ഹിന്ദുക്കള്‍ ഭാരതത്തില്‍ എപ്പോഴും ഉണ്ടായിരിക്കണം. നാം ഊണിലും ഉറക്കത്തിലും എപ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യം ലോകത്ത് ഒരു മുസ്ലിം രാഷ്ട്രത്തിലും മതേതരത്വം നിലവിലില്ല എന്നുള്ളതാണ്. കാരണം മതേതരത്വം ഇസ്ലാമിന് ‘ഹറാം’ ആണ് എന്നതുതന്നെ. എന്ന് ഹിന്ദുക്കള്‍ ഭാരതത്തില്‍ ന്യൂനപക്ഷമാവുന്നുവോ അന്ന് ഭാരതത്തില്‍ മതേതരത്വത്തിന്റെ അന്ത്യം ആയിരിക്കും എന്ന കാര്യം ഉറപ്പ്.
അപ്പോള്‍ എണ്ണമാണ് പ്രധാനം. അഞ്ചാം മന്ത്രി മാത്രമല്ല, വേണമെങ്കില്‍ 12 മന്ത്രിമാരെ ചോദിച്ചുവാങ്ങുമെന്ന് ‘വീമ്പിളക്കി’ നടക്കുന്നത് എണ്ണത്തിന്റെ ബലത്തിലാണ്. ജില്ലാടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ എണ്ണത്തില്‍ മാറ്റംവരുത്തിയതിന്റെ ആദ്യഫലമാണ് അഞ്ചാംമന്ത്രി. മലപ്പുറം ജില്ല രണ്ടായല്ല മൂന്നും നാലുമായി വിഭജിക്കുമെന്ന് ‘വീമ്പിളക്കി’ നടക്കുന്നതും ആള്‍ബലത്തിലാണ്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ ഹിന്ദുതലമുറ മാത്രമാണ് മൊത്തം വഞ്ചിക്കപ്പെട്ടത്. രണ്ടാംതലമുറ മുതല്‍ ഹിന്ദുവിന് കഴിഞ്ഞ തെറ്റുകള്‍ മനസ്സിലാക്കി അവ തിരുത്തി മുന്നോട്ടുപോകാന്‍ കഴിയും. സത്രങ്ങള്‍ക്കും മറ്റും കുറച്ചുകാലം അവധികൊടുത്തേ മതിയാകൂ. അവിടെയാണ് ചിദാനന്ദപുരി സ്വാമികളും കുമ്മനം രാജശേഖരനും ശശികല ടീച്ചറും ‘എണ്ണമാണ് പ്രധാനം’ എന്ന ഒരൊറ്റ വിഷയം ഹിന്ദുവിന്റെ മുമ്പില്‍ വെക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് അടുത്ത 20 വര്‍ഷങ്ങള്‍.
വത്സന്. വി
സേവനം പോരാ സമ്മര്‍ദ്ദം വേണം
കെ.പി. ശശിധരന്റെ ലേഖനം ഇന്നത്തെ കേരളത്തിലെ ഹിന്ദുസമൂഹത്തെക്കുറിച്ച് യാഥാര്ത്ഥ്യത്തില്നിന്നുകൊണ്ടുള്ള ഒരു അവലോകനമാണ്. എല്ലാം ഉണ്ടായിരുന്നിട്ടും ഒന്നിനോടും ആര്ത്തിയില്ലാതെ ജീവിച്ചവരായിരുന്നു കേരളത്തിലെ ഹിന്ദുക്കളുടെ പൂര്‍വ്വികരെങ്കില്‍ ഇന്ന് എല്ലാം ഉണ്ടായിട്ടും ഒന്നും അനുഭവിക്കാന്‍ സാധിക്കാതെ ഗതികെട്ടവരായി കഴിയുന്നു.
കോടിക്കണക്കിന് രൂപയുടെ ആസ്ഥിയും വരുമാനവുമുള്ള എത്രയെത്ര സങ്കേതങ്ങള്‍ കേരളത്തില്‍ ഹിന്ദുവിന്റെ പേരിലുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്, ശബരിമല, ഗുരുവായൂര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങളിലെ വരുമാനം അന്യാധീനപ്പെട്ടും മറ്റുള്ളവര്‍ കയ്യടക്കിയും വെച്ചിരിക്കുന്നു.ഇവയെല്ലാം മറ്റുള്ളവര്‍ അനുഭവിക്കുന്നത് കണ്ണീരണിഞ്ഞ കണ്ണുമായി നോക്കിനിന്ന് കാണുകയാണ് കേരളത്തിലെ ഹിന്ദുസമൂഹം. മറ്റ് സംഘടിത മതശക്തികള്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമൂഹം ഇന്ന് കാണുന്ന നേട്ടങ്ങള്‍ എല്ലാം കൈവരിച്ചത് ഹിന്ദുസമൂഹത്തിലെ സ്വത്തിലും സര്‍ക്കാരിന്റെ ഖജനാവിലും കയ്യിട്ടുവാരിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുബുദ്ധി മാത്രമാണ് പള്ളിയുടെ മുതല്‍മുടക്ക്.
ഇന്ന് കാണുന്ന ഈ സൗഭാഗ്യങ്ങളെല്ലാം വെട്ടിപ്പിടിക്കാന്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നുവേണ്ട പല വലിയ വലിയ വ്യവസായ കോംപ്ലക്സുകള്‍ വരെ ഇവര്‍ കെട്ടിപൊക്കിയത്, സര്‍ക്കാര്‍-ദേവസ്വം ഭൂമികളിലാണ്. തൃശൂരിലെ സെന്റ്തോമസ് കോളേജ് മുതല്‍ നിരവധി ഉദാഹരണങ്ങള്‍. ഇന്ന് ഇത്തരം സ്ഥാപനങ്ങളില്‍ എത്തിനോക്കാന്‍പോലും സാധാരണ ഹിന്ദുവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമല്ല. ആദിവാസി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനും വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം കിട്ടാതെ വലയുമ്പോള്‍ ഒരു എഞ്ചിനീയറിംഗ് കോളേജോ ഒരു മെഡിക്കല്‍ കോളേജോ തുടങ്ങാന്‍ കോടികളുടെ ആസ്ഥിയുള്ള ദേവസ്വങ്ങള്‍ക്ക് സാധിക്കാത്തത് എന്തുകൊണ്ട്? ഏറ്റവും ചുരുങ്ങിയത് ദേവസ്വം ജീവനക്കാരുടെ മക്കളെങ്കിലും വിദ്യാഭ്യാസത്തിനും തൊഴിലിനുംവേണ്ടി മതംമാറുന്നതെങ്കിലും ഇല്ലാതാക്കാന്‍ സാധിക്കില്ലേ? ഇത്തരം ഒരു നീക്കങ്ങളും നിര്‍ഭാഗ്യവശാല്‍ എടുക്കുന്നില്ല.
ദേശീയ പ്രസ്ഥാനങ്ങള്‍ കഴിഞ്ഞ കുറേക്കാലത്തെ പരിശ്രമംകൊണ്ട് ഹിന്ദുസമൂഹത്തില്‍ പ്രത്യേകിച്ച് ക്ഷേത്ര ആരാധനയിലും വിശ്വാസങ്ങളിലും മറ്റുമുണ്ടാക്കിയ ഉണര്‍വ് വിലമതിക്കാനാവാത്തതാണ്. എന്നാല്‍ ആ ഉണര്‍വിനെ ക്രോഡീകരിച്ച് മുന്നോട്ട് നയിക്കാന്‍ വേണ്ടത്ര സാധിച്ചിട്ടുണ്ടോ എന്നത് തര്‍ക്ക വിഷയമാണ്. ദേശീയ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയ ഈ ഉണര്‍വിന്റെ സാമ്പത്തികവശം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് മറ്റുവിഭാഗക്കാരാണ്. കേരളം മുഴുവന്‍ രാമായണമാസാചരണം ആരംഭിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ രാമായണം വിറ്റ് കാശുണ്ടാക്കിയത് മറ്റ് വിഭാഗത്തിലെ പ്രസിദ്ധീകരണ വിഭാഗക്കാരാണ്. ഗീതാപ്രചാരണം വന്നപ്പോള്‍ ഗീതാസന്ദേശം വിറ്റ് കാശുണ്ടാക്കിയതും അവര്‍ തന്നെ. അതായത്, ഇതിന്റെയെല്ലാം സാമ്പത്തികവശത്തെപ്പറ്റി ചിന്തിച്ചത് ഹിന്ദുക്കളല്ല, മറ്റുള്ളവരാണ് എന്നര്‍ത്ഥം.
ഹിന്ദുവിന്റെ ആവശ്യങ്ങള്‍ പോട്ടെ, അവകാശങ്ങളെങ്കിലും നേടിയെടുക്കാന്‍ നമുക്ക് സാധിക്കണ്ടേ. സേവനമനസ്ഥിതിക്കപ്പുറം സമ്മര്ദ്ദശക്തികൂടിയായി മാറാന്‍ ഹിന്ദുസംഘടനകള്‍ക്ക് സാധിക്കണം. പുല്‍മേട്ടിലെ അപകടങ്ങളില്‍പ്പെട്ട് നൂറുകണക്കിന് അയ്യപ്പന്മാര് മരണപ്പെട്ടപ്പോള്‍ വേണ്ടരീതിയിലുള്ള സഹായത്തിനോ, അവരുടെ കുടുംബത്തെ സഹായിക്കാനോ കോടിക്കണക്കിനുരൂപ വരുമാനമുള്ള ദേവസ്വം ബോര്‍ഡ് തയ്യാറായില്ല. ശക്തമായ പ്രക്ഷോഭത്തിലൂടെ ആശ്രിതര്‍ക്ക് അര്‍ഹമായ സഹായം സര്‍ക്കാരില്‍നിന്ന് വാങ്ങിച്ചുകൊടുക്കുന്നതിനു പകരം വീണ്ടും പാവപ്പെട്ട ഹിന്ദുക്കളില്‍നിന്ന് ധനം സമാഹരിച്ച് വിതരണം ചെയ്യുകയാണ് ഹിന്ദു സംഘടനകള്‍ ചെയ്തത്. അപ്പോഴും ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുരക്ഷിതരായി. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ഗുരുവായൂരിലേയും ശബരിമലയിലേയും ഗതാഗതയോഗ്യമല്ലാത്ത റോഡുകളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കോടിക്കണക്കിന് വരുമാനമുള്ള ഈ ക്ഷേത്രങ്ങള്‍ ദാരിദ്ര്യകേന്ദ്രങ്ങളാണോ എന്ന് തോന്നിപ്പിക്കുന്നവയാണ്.
അതേസമയം, വത്തിക്കാനില്‍നിന്നും വിശുദ്ധതീര്ത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ട ഭരണങ്ങാനത്തും ഒല്ലൂരും എത്ര ദ്രുതഗതിയിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ആ പ്രദേശം ഒന്നാകെ ഈ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പേരില്‍ വികസനത്തിന്റെ പാതയിലാണ്. എന്നാല്‍ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മനയം മൂലം. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ തീര്‍ത്ഥാടനകേന്ദ്രങ്ങളെ കേന്ദ്രബിന്ദുവാക്കി ഒരു വികസനമാതൃക സൃഷ്ടിക്കാനും അതിലൂടെ ഹൈന്ദവസമൂഹത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനോടൊപ്പം സാമ്പത്തികവും സാംസ്ക്കാരികവുമായ രംഗങ്ങളില്‍ ഒരു പുത്തന്‍ ഉണര്‍വിനും അത് പ്രയോജനകരമാവണം.
ബി.കെ. പ്രിയേഷ് കുമാര്‍
മാറ്റങ്ങള്‍ ഇവിടെയും സംഭവിക്കും!
മതംമാറ്റത്തിലൂടെ കേരളത്തിലെ ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ ഉണ്ടാകാവുന്ന ഭീകരാവസ്ഥ തെളിവുകള്‍ നിരത്തി അവതരിപ്പിച്ചിരിക്കുന്നു ലേഖകന്‍! ”അത് കാശ്മീരിലല്ലേ, വടക്കല്ലേ, തെക്കല്ലേ, എന്തിന് അയല്പക്കത്താണെങ്കില്പ്പോലും നമുക്ക് കുഴപ്പമൊന്നുമില്ലല്ലോ, വരുമ്പോള്‍ നോക്കാം” എന്ന സ്വാര്ത്ഥചിന്തയുമായി കഴിയുന്ന ഹിന്ദുക്കളോട്, സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നതറിയുന്നില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണാ ലേഖനം! അനുഭവത്തില്‍നിന്നും പാഠമുള്‍ക്കൊണ്ടുകൊണ്ട്, പാരമ്പര്യത്തിന്റെ വിലക്കുകളും നിഷേധങ്ങളും തല്ക്കാലം മാറ്റിവച്ച് എന്തുകൊണ്ട് ഹിന്ദുവിനും സംഘടിത ശക്തിയായിക്കൂടാ എന്ന് ലേഖകന്‍ ചോദിക്കുന്നുണ്ട്! സ്വന്തം സമുദായ സംഘടനകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. അതിന്റെ വ്യാപ്തി കൂട്ടുവാന്‍ കഴിയുന്നില്ലെങ്കില്‍ ലേഖകന്റെ ‘അശ്വത്ഥാമാ’വെന്ന ഉപമ സിപിഎമ്മിന് മാത്രമല്ല, സമുദായ സംഘടനകള്‍ക്കും നന്നായി ചേരും!
സംഘടിതമതങ്ങളും കമ്മ്യൂണിസ്റ്റുകളും നവമതേതരവാദികളും ചേര്‍ന്നൊരുക്കിയിരിക്കുന്ന ‘മരണക്കെണി’യില്‍നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ചിന്തിക്കുമ്പോള്‍, പഴയ അവര്‍ണ്ണ-സവര്‍ണ്ണ ചേരിതിരിവുകള്‍ കുത്തിപ്പൊക്കി, ”ബെടക്കാക്കി തനിക്കാക്കാന്‍” ശ്രമിക്കുന്നത് പ്രതിരോധിക്കാനായി ഹിന്ദുക്കള്‍ നടത്തുന്ന ശ്രമങ്ങളെ മാത്രം വര്‍ഗീയം, മതേതരവിരുദ്ധം എന്നാരോപിക്കുന്നത് ഹിന്ദുവിന്റെ വളര്‍ച്ചയെ ഭ്രൂണാവസ്ഥയില്‍തന്നെ തടയുന്ന കമ്മ്യൂണിസ്റ്റ് സാമര്‍ത്ഥ്യമാണെന്ന് തിരിച്ചറിയണം! സമുദായ സംഘടനകള്‍ക്കൊന്നും ഈ മാരണത്തെ നേരിടാന്‍ സാധിക്കില്ലെന്നുറപ്പാണ്! അവരുടെ കുടുംബമേളകളില്‍ മതേതരത്വമുറപ്പിക്കാന് ഏതെങ്കിലുമൊരു അന്യമതക്കാരനെ അധ്യക്ഷനാക്കി, ശാപ്പാടും കഴിച്ച്, കലാപരിപാടികളും നടത്തിപ്പിരിയുന്നതല്ലാതെ, ഈവക നീറുന്ന പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാനുള്ള ശക്തി അവര്‍ക്കില്ല!
ചെയ്യേണ്ടത്, ഓരോ കുടുംബയോഗങ്ങളിലെങ്കിലും അവരുടെ ഇളംതലമുറകള്‍ക്ക്, സമൂഹത്തില്‍ നിന്നുണ്ടാകാവുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍, സമകാലിക പ്രശ്നങ്ങള്‍കൂടി ചര്‍ച്ചചെയ്യപ്പെടണം (ലൗ ജിഹാദ്, മുസ്ലിം സദാചാര പോലീസ്, ഹിന്ദുവീടുകളിലെ സുവിശേഷം പോലുള്ളവ) സഹകരിക്കാവുന്ന മേഖലകളിലെല്ലാം സഹകരിക്കണം. ലേഖകന്‍ സൂചിപ്പിച്ചപോലെ, കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ നേട്ടങ്ങള്‍ കൈവരിച്ച, നമുക്ക് ചുറ്റുമുള്ള ഹിന്ദുത്വപ്രസ്ഥാനങ്ങള്‍ക്ക്, ശാരീരികമായും മാനസികമായും സാമ്പത്തികവുമായും തങ്ങളാല്‍ കഴിയുന്ന പ്രോത്സാഹനങ്ങള്‍ കൊടുക്കുക വഴി, ഇതുവരെചെയ്ത അപരാധങ്ങള്‍ക്കെല്ലാം ഒരു പ്രായശ്ചിത്തവുമുണ്ടാകും. സ്വത്വം നഷ്ടപ്പെടാതെതന്നെ ജീവിക്കുവാനുള്ള സാഹചര്യവുമുണ്ടാകും! ഈ ഒരൊറ്റവഴി പ്രസ്ഥാനങ്ങളുടെ അനുസ്യൂതമായ ഒഴുക്കിന്റെ ഫലമാണ് ഇന്നത്തെ ഈ ഭരണമാറ്റമെന്ന് ലേഖകന്‍ ഉറച്ചുവിശ്വസിക്കുന്നു! ചെയ്യേണ്ടത് വിവേകപൂര്‍വ്വം, ചെയ്യേണ്ട സമയത്ത് ചെയ്താല്‍ ഇവിടെയും മാറ്റങ്ങള്‍ താനേ സംഭവിക്കും! തീര്‍ച്ച!
എസ്. രഘു, ആലുവ
കണ്ണ് തുറന്ന് കാണുക
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ന്യൂനപക്ഷ പ്രീണനം നടത്തി എല്ലാ പ്രധാനവകുപ്പുകളും വര്‍ഗീയവല്‍ക്കരിക്കുകയാണ്. ഇപ്പോള്‍ ഏതെങ്കിലും ഒരു ഹിന്ദു ഒരു സര്‍ക്കാര്‍ ഓഫീസില്‍ ഉച്ചയ്ക്ക് 12 നുശേഷം ചെന്നാല്‍ ഉദ്യോഗസ്ഥര്‍ പള്ളിയില്‍ പോയെന്നും കുറച്ചുകഴിഞ്ഞേ വരൂ എന്നും സഹഉദ്യോഗസ്ഥര്‍ പറയും. ആവശ്യക്കാര്‍ അയാള്‍ വരുന്നതുവരെ കാത്തിരിക്കണം. ഹിന്ദുക്കള്‍ ഉദ്യോഗസ്ഥന്മാരായ കാലത്ത് ഈ സ്ഥിതി ഇവിടുത്തെ ഒരു മുസ്ലിമിനും ഉണ്ടായിട്ടില്ല. മുസ്ലിം നാമധാരികള്‍ക്ക് അധികാരസ്ഥാനങ്ങളില്‍ ആധിപത്യം കൂടുന്നതിനനുസരിച്ച് ഹിന്ദുവിന്റെ ആവശ്യങ്ങള്‍ക്ക് കേണപേക്ഷിക്കേണ്ടിവരുന്നു. ഒരു മുസ്ലിംനാമധാരി സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലുകയാണെങ്കില്‍ അവന്റെ കാര്യങ്ങള്‍ പെട്ടെന്ന് സാധിക്കുന്നു.
അതുപോലെതന്നെ ഹിന്ദുജനസംഖ്യ വല്ലാതെ കുറഞ്ഞുവരുന്ന സ്ഥിതിക്ക് ഹിന്ദുക്കളോടുള്ള മുസ്ലിമിന്റെ പെരുമാറ്റത്തിന് മാറ്റംവരുന്നുണ്ട്. ദല്‍ഹി ഇമാംതന്നെ ഭാരതപ്രധാനമന്ത്രിയെ അപമാനിക്കുന്ന നടപടിയല്ലേ കാണിച്ചത്. ഇങ്ങനെയുള്ള ഒരു നാടും ഭരണഘടനയും മറ്റൊരു രാജ്യത്തുണ്ടോ?
നാട്ടിന്‍പുറങ്ങളെ പ്രത്യേക റെയിഞ്ച് തിരിച്ച് എല്ലാ മദ്രസകളിലുമുള്ള മുസ്ലിയാര്‍മാര്‍ യോഗം ചേര്‍ന്ന് ഓരോ വാര്‍ഡിലും എത്ര മുസ്ലിം വീടും അംഗങ്ങളും ഉണ്ടെന്ന കണക്കുപോലും അവര്‍ സൂക്ഷിക്കുന്നു. ജനസംഖ്യാ വര്‍ധനവിനനുസരിച്ച് ഓരോ വാര്‍ഡിലും അവര്‍ തെരഞ്ഞെടുപ്പ് വിജയം നേടുന്നു. അവര്‍ക്ക് ഒരു സമാന്തരഭരണം തന്നെയുണ്ട്. ഹിന്ദുക്കള്‍ കരുതലോടെ മുന്നോട്ടുപോയില്ലെങ്കില്‍ നിഷ്പ്രയാസം കീഴടക്കപ്പെടും. കമ്മ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസുകാരനും ശ്രദ്ധിക്കുന്നില്ല. അവന് ഭരണം മതിയല്ലോ.
ഇല്ലാത്ത ചരിത്രങ്ങള്‍ പ്രചരിപ്പിക്കലാണ് ഇക്കൂട്ടരുടെ മറ്റൊരു പരിപാടി. കോഴിക്കോട് സാമൂതിരി രാജപരമ്പരയില്‍പ്പെട്ട മാനവിക്രമരാജാവ് നിര്‍മ്മിച്ച കോഴിക്കോട്ടെ മാനാഞ്ചിറ കുളം ഇപ്പോള്‍ മുസ്ലിമായ ഒരു തങ്ങള്‍ കുഴിച്ചതാണെന്ന് പ്രചരിപ്പിക്കുന്നു.
എ.കെ. കൃഷ്ണന് കടിയങ്ങാട
പ്രതികരിക്കാൻ ഇവിടെ എഴുതുക: