സാവോപോളോ: മുന്‍ ഫോര്‍മുലാ വണ്‍ ഡ്രൈവര്‍ മാര്‍ക്ക് വെബ്ബര്‍ ബ്രസീലിലെ സാവോപോളോയില്‍ നടന്ന റേസിനിടെ അപകടത്തില്‍പ്പെട്ടു. ട്രാക്കിനരുകിലെ മതിലില്‍ ഇടിച്ച കാറിന് തീപിടിച്ചെങ്കിലും വെബ്ബര്‍ ഒരു പോറല്‍പോലുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വെബ്ബറിന് അത്യാഹിതമെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍, ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസിന്റെ ദാരുണാന്ത്യത്തിനു പിന്നാലെ ഓസ്ട്രേലിയയെ നടുക്കുന്ന മറ്റൊരു സംഭവമായതുമാറിയേനെ.
ലോക എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പ് സീസണിന് വിരാമമിട്ടുള്ള റേസില്‍ പോര്‍ഷെയ്ക്കു വേണ്ടി വളയം പിടിച്ച വെബ്ബറുടെ കാര്‍ 14-ാം വളവില്‍വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഫെരാരിയുടെ മറ്റിയോ ക്രസോനിയുടെ കാറുമായി കൂട്ടിമുട്ടിയശേഷം വെബ്ബറുടെ കാര്‍ മതിലില്‍ ഇടിച്ചു കത്തുകയായിരുന്നു. ഉടന്‍ തന്നെ രണ്ടു ഡ്രൈവര്‍മാരെയും സര്‍ക്യൂട്ടിലെ മെഡിക്കല്‍ സെന്ററിലെത്തിച്ച് പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രാഥമിക ചികിത്സയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: