മാഡ്രിഡ്: വലന്‍സിയക്കെതിരായ മത്സരത്തില്‍ ബാഴ്സയുടെ വിജയഗോള്‍ ആഹ്ലാദത്തിനിടെ ഗ്യാലറിയില്‍ നിന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് നേരെ കുപ്പിയേറ്. വെള്ളക്കുപ്പികൊണ്ടുള്ള ഏറ് മെസ്സിയുടെ തലയിലാണ് കൊണ്ടത്.
അല്പനേരം തല തിരുമ്മിയശേഷം തന്നെ എറിഞ്ഞ കുപ്പിയുമായി റഫറിയുടെ അടുത്തെത്തി മെസി പരാതിപ്പെട്ടെങ്കിലും റഫറി മഞ്ഞകാര്‍ഡ് താരത്തിനുനേരെ കാണിച്ചു. സമയം നഷ്ടമാക്കാനായി അനാവശ്യമായി പരാതിപ്പെടുകയാണെന്ന് കരുതിയാണ് റഫറി മെസ്സിക്ക് മഞ്ഞക്കാര്‍ഡ് നല്‍കിയത്. സെക്കന്റുകള്‍ക്കകം കളി അവസാനിച്ചപ്പോള്‍ സ്വന്തം ടീം അംഗങ്ങളെ ആശ്ലേഷിച്ചശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ മെസി അസ്വസ്ഥനായാണ് കാണപ്പെട്ടത്.
സംഭവത്തെ അപലപിച്ച വലന്‍സിയ ക്ലബ്ബ് മാനേജ്മെന്റ് കുറ്റക്കാരനെ കണ്ടെത്തിയാല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: