റോം: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ ജുവന്റസ് കുതിക്കുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ജുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടോറിനോയെ കീഴടക്കി. ജുവന്റസിനായി കളിയുടെ 15-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആര്‍ടുറോ വിദാലും കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സൂപ്പര്‍താരം ആന്ദ്രെ പിര്‍ലോയും ഗോളുകള്‍ നേടിയപ്പോള്‍ ടോറിനോയുടെ ആശ്വാസഗോള്‍ 22-ാം മിനിറ്റില്‍ സില്‍വ പെരസും സ്വന്തമാക്കി.
12 വര്‍ഷത്തിനുശേഷമാണ് ടോറിനോ ജുവന്റസിനെതിരെ ഒരു ഗോള്‍ നേടുന്നത്. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജുവന്റസ് 34 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
മറ്റൊരു മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റോമ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്റര്‍മിലാനെ തകര്‍ത്തു.
റോമക്ക് വേണ്ടി 60, 90 മിനിറ്റുകളില്‍ മിറാലം പാനിക്കും 21-ാം മിനിറ്റില്‍ ഗര്‍വീഞ്ഞോയും 47-ാം മിനിറ്റില്‍ ഹോടെ ഹൊലെബാസും ഗോളുകള്‍ നേടിയപ്പോള്‍ ഇന്ററിനായി 36-ാം മിനിറ്റില്‍ ആന്ദ്രെ റനോച്ചിയയും 57-ാം മിനിറ്റില്‍ ഓസ്വാള്ഡോയും ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: