Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇത് കാലം കരുതിവച്ച പ്രതികാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 09:32 pm IST
in Vicharam

1999 ഡിസംബര്‍ ഒന്നിനാണ് ഭാരതീയ ജനതായുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ ഒരു സംഘം മാര്‍ക്‌സിസ്റ്റുകള്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

അധ്യാപകനായിരുന്ന അദ്ദേഹം കൊച്ചുകുട്ടികളെ  പഠിപ്പിച്ചു കൊണ്ടിരിക്കെ, സിപിഎം നരാധമന്മാര്‍ ക്ലാസ്മുറിയില്‍ കയറി കുഞ്ഞുങ്ങളുടെ മുന്നിലിട്ടായിരുന്നു അരുംകൊല ചെയ്തത്.

ജയകൃഷ്ണന്‍മാസ്റ്ററുടെ ശരീരത്തില്‍ നിന്ന് രക്തം കുഞ്ഞുങ്ങളുടെ മുഖത്തേക്ക് ചിതറിത്തെറിച്ചപ്പോള്‍ അവര്‍ അലമുറയിട്ട് കരഞ്ഞു. കുഞ്ഞുങ്ങളുടെ ഭീതിതമായ മുഖമോ, അലര്‍ച്ചയും കരച്ചിലും കേട്ട് ഓടിക്കൂടിയവരുടെ ദയനീയ വിലാപങ്ങളോ അക്രമികളുടെ മനസ്സലിയിച്ചില്ല. മാര്‍ക്‌സിസ്റ്റ് കൊലക്കത്തി ജയകൃഷ്ണന്‍മാസ്റ്ററുടെ ശരീരത്തില്‍ പലതവണ ആഴ്ന്നിറങ്ങി അദ്ദേഹത്തിന്റെ ജീവനെടുത്തു.

കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് ഫാസിസത്തിനും അക്രമ രാഷ്‌ട്രീയത്തിനുമെതിരെ ധീരമായ ചെറുത്തുനില്‍പ്പ് നടത്തുകയും യുവാക്കളെയും പൊതുസമൂഹത്തെയും സംഘടിപ്പിച്ചുകൊണ്ട് സിപിഎമ്മിന്റെ ദുഷ്‌ചെയ്തികളെ തുറന്നുകാണിക്കുകയും ചെയ്തതാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ ചെയ്ത തെറ്റ്. സിപിഎം അക്രമത്തിനെതിരെ നിരന്തരം ജനാധിപത്യ ശൈലിയില്‍ പ്രതികരിച്ച ജയകൃഷ്ണന്‍ മാസ്റ്റര്‍ അതിനാല്‍ തന്നെ അവരുടെ കണ്ണിലെ കരടായി. തങ്ങളെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്ന മാര്‍ക്‌സിസ്റ്റ് സിദ്ധാന്തമാണ് ജയകൃഷ്ണന്‍ മാസ്റ്ററുടെ കാര്യത്തിലും അവര്‍ നടപ്പാക്കിയത്.

മാര്‍ക്‌സിസ്റ്റ്കാര്‍ക്ക് സ്വാധീനമുള്ള മേഖലകളിലെല്ലാം രാഷ്‌ട്രീയ പ്രതിയോഗികളെ കൊലചെയ്ത് ഇല്ലാതാക്കുക എന്ന നയമാണ് കാലങ്ങളായി അവര്‍ പിന്തുടരുന്നത്. ഏറ്റവുമൊടുവില്‍ കതിരൂരിലെ മനോജിന്റെ വധവും ഇത്തരത്തില്‍ നടപ്പാക്കിയതാണ്. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാര്‍ഗ്ഗത്തില്‍ നിന്ന് പിന്തിരിയാത്ത സിപിഎം, പരിഷ്‌കൃത-ജനാധിപത്യ സമൂഹത്തിന് ചേര്‍ന്ന പാര്‍ട്ടിയല്ല. ലോകമെങ്ങും കമ്മ്യൂണിസത്തെ തള്ളിപ്പറയുകയും ജനങ്ങള്‍ തെരുവിലിറങ്ങി നേതാക്കളെ വിചാരണക്ക് വിധേയമാക്കുകയും ചെയ്തത് സമൂഹത്തിന്റെ സൈ്വരമായ നിലനില്‍പിനും ജനാധിപത്യ സംവിധാനത്തിനും ഭീഷണിയായ പ്രസ്ഥാനമായതിനാലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കിഭരിച്ചിരുന്ന രാജ്യങ്ങളിലെല്ലാം ആ പ്രസ്ഥാനവും അവരുടെ ആശയങ്ങളും നിരാകരിക്കപ്പെട്ടു.

വിശാലമായ ഭാരതഭൂമിയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന കമ്യൂണിസവും മാര്‍ക്‌സിസവുമെല്ലാം പുറന്തള്ളലിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. സിപിഎം കൊടികുത്തിവാണ ബംഗാളില്‍ അവര്‍ നാമാവശേഷമായി. സിപിഎം എന്ന പേരുപറയാന്‍ പോലും ബംഗാളികള്‍ ഇഷ്ടപ്പെടുന്നില്ല. കാലങ്ങളോളം ബംഗാള്‍ ഭരിച്ച സിപിഎം അവിടുത്തെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് മാത്രമാണ് നയിച്ചത്. ബംഗാളില്‍നിന്നുള്ള വിശപ്പിന്റെ കഥകള്‍ നരവധിയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ബംഗാളി യുവാക്കള്‍ കുടുംബം പുലര്‍ത്താനായി കൂലിവേല ചെയ്യാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇടതുപ്രസ്ഥാനങ്ങളെ നിരാകരിച്ച ബംഗാള്‍ ജനത ഇപ്പോള്‍ ഭാരതീയ ജനാതാപാര്‍ട്ടിയിലേക്ക് ഒഴുകുകയാണ്. ഇന്നിന്റെ ജീവിതവും ഭാവിയുടെ പ്രതീക്ഷയുമായി അവര്‍ ബിജെപിയെയാണ് ആശ്രയിക്കുന്നത്. പാര്‍ട്ടി നേതാക്കളും അണികളും മാത്രമല്ല ബംഗാളില്‍ ബിജെപിയിലേക്ക് വരുന്നത്. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകളുമായി കൂടിയാണ് അവരെത്തുന്നത്. ബംഗാളിലെ ഒരു പാര്‍ട്ടി ഗ്രാമത്തിലെ മുഴുവന്‍ പേരും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അവിടുത്തെ പാര്‍ട്ടി ഓഫീസിന് അവര്‍ കുങ്കുമഹരിത വര്‍ണ്ണം പൂശി ബിജെപി ഓഫീസാക്കി മാറ്റി.

കേരളത്തിലും സ്ഥിതി മറിച്ചല്ല. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുള്‍പ്പടെ ആയിരക്കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ യാതൊരു മോഹങ്ങളും ഇല്ലാതെ നിരുപാധികം ബിജെപിയിലേക്ക് ചേരുന്നു. കേരളമാകെ ചുവപ്പുവലിച്ചുമാറ്റി കാവി പുതയ്‌ക്കുകയാണ്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലൂടെ ബിജെപി നടത്തിയ ജനശക്തിയാത്രയ്‌ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ സ്വീകരണം അത് വ്യക്തമാക്കുന്നു.

ഈ മേഖലയിലെ ബിജെപി മുന്നേറ്റം ചങ്കൂറ്റത്തോടെ നട്ടെല്ലു നിവര്‍ത്തി നില്‍ക്കാനും വെല്ലുവിളികളെ നേരിടാനും അവിടുത്തെ ജനങ്ങള്‍ക്ക് കരുത്തു നല്‍കി. ആവേശത്തോടെയാണ് കണ്ണൂരിലെയും മറ്റ് മേഖലകളിലെയും സിപിഎമ്മുകാരായിരുന്നവര്‍ ബിജെപിയുടെ കുങ്കുമഹരിത പതാകകള്‍ ഏറ്റുവാങ്ങിയത്. കൂടുതല്‍ പേര്‍ സിപിഎമ്മില്‍നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്കെത്താന്‍ കാത്തുനില്‍ക്കുന്നു. അവരൊന്നും നേതാക്കളാകാനല്ല ആഗ്രഹിക്കുന്നത് എന്നതാണ് പ്രത്യേകത. അവര്‍ക്കെല്ലാം അണികളായാല്‍ മതി. ജനാധിപത്യത്തിന്റെയും സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും ശുദ്ധവായു ശ്വസിക്കണമെന്നതുമാത്രമാണ് അവരുടെ ആഗ്രഹം.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ചിരുന്ന രാജ്യങ്ങളില്‍ അവര്‍ക്ക് സംഭവിച്ച അപചയം കേരളത്തിലും ആവര്‍ത്തിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവര്‍ ഒരുകാലത്ത് പവിത്രമായി കണ്ടിരുന്ന സ്മാരകങ്ങളെ തകര്‍ക്കുന്ന ശൈലി കേരളത്തിലും സംഭവിക്കുന്നു.

ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം സിപിഎമ്മുകാര്‍ തന്നെ കത്തിച്ച സംഭവം സിപിഎമ്മിനെ ബാധിച്ച ജീര്‍ണ്ണതയുടെയും അപചയത്തിന്റെയും ഉദാഹരണമാണ്. കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതാക്കളാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്.

ലോകമെങ്ങും നിരാകരിച്ച കമ്യൂണിസ്റ്റ് ആശയത്തെ കേരളത്തിലും പാര്‍ട്ടി തന്നെ നിരാകരിച്ചു തുടങ്ങുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സംഭവം. കമ്യൂണിസ്റ്റ് സ്ഥാപക നേതാക്കളിലൊരാളായ പി. കൃഷ്ണപിള്ള ഒളിവുകാലത്ത് താമസിക്കുകയും പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത ചെല്ലിക്കണ്ടം വീടാണ് പാര്‍ട്ടി സ്മാരകമാക്കിയിരുന്നത്. കേരളത്തിലെ പാര്‍ട്ടി സംഘാടനത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം ഈ സ്മാരകത്തിനുണ്ടായിരുന്നു.

കമ്മ്യൂണിസവുമായി ബന്ധപ്പെട്ട എല്ലാ ചിഹ്നങ്ങളും നിരാകരിച്ചും തകര്‍ത്തും പുതിയ മുന്നേറ്റത്തിന് കരുത്തു പകരുകയാണ് ഇപ്പോള്‍ അവരെല്ലാം. തിന്മയുടെ രക്തച്ചുവപ്പില്‍ നിന്ന് നന്മയുടെയും ത്യാഗത്തിന്റെയും കാവിയിലേക്കുള്ള അര്‍ത്ഥപൂര്‍ണ്ണമായ മാറ്റത്തിലാണ് ഇന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍.

കണ്ണൂരിലെ ക്ലാസ്മുറിയില്‍ സിപിഎമ്മുകാരുടെ കൊലക്കത്തിക്കിരയായി ജയകൃഷ്ണന്‍മാസ്റ്റര്‍ നടത്തിയ ബലിദാനം പാഴായില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ ഉയര്‍ത്തിയ മുദ്രാവാക്യവും ജീവിതത്തില്‍ സ്വീകരിച്ച ആദര്‍ശവും ഏറ്റുവാങ്ങുവാന്‍ സിപിഎമ്മില്‍ നിന്നടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് ബിജെപിയിലേക്കെത്തിക്കൊണ്ടിരിക്കുന്നത്.

കേന്ദ്രത്തില്‍ നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും ബിജെപി ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ജനനന്മ ലക്ഷ്യം വച്ചുള്ള പദ്ധതികളിലുമെല്ലാം ആകൃഷ്ടരായാണ് ഇവര്‍ ബിജെപിയില്‍ എത്തുന്നത്. ഇവിടെ സാധാരണക്കാരന് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കാനുള്ള പദ്ധതികളാണ് ആവശ്യം. കേന്ദ്രത്തില്‍ ഭരണത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ പദ്ധതികള്‍ അതിനനുസൃതമായുള്ളതാണ്.

ഭാരതത്തെ ക്ഷേമരാഷ്‌ട്രത്തിലേക്ക് നയിക്കുന്ന നരേന്ദ്രമോദിക്ക് ശക്തമായ പിന്തുണയാണ് എല്ലാമേഖലകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് സിപിഎമ്മിന്റെ അക്രമത്തിനും കൊലപാതക രാഷ്‌ട്രീയത്തിനുമെതിരായ ചെറുത്തു നില്പ് വിജയം കാണുന്നതിന്റെ ഉദാഹരണമാണ്.

ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകത്തിനുത്തരവാദികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുന്നതിന് കഴിയാതിരുന്നത് നമ്മുടെ നിയമ സംവിധാനങ്ങള്‍ക്കുണ്ടായ പോരായ്‌മയായും ജനാധിപത്യ കേരളത്തിന്റെ ആത്മാവിനേറ്റ മുറിവായും ഇന്നും അവശേഷിക്കുന്നു.

കേരളം മാറിമാറി ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ജയകൃഷ്ണന്‍മാസ്റ്ററുടെ കുടുംബത്തിനും അദ്ദേഹത്തെ സ്‌നേഹിക്കുന്ന ആയിരക്കണക്കിന് ജനാധിപത്യ വിശ്വാസികള്‍ക്കും നീതി ലഭിച്ചില്ലെന്നതാണ് ഏറെ ദുഃഖകരം.

യുവമോര്‍ച്ച കേരളത്തില്‍ ഐതിഹാസികമായ സമരപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് മുന്നേറുന്നത്. യുവാക്കളെ മുഴുവന്‍ ദാരിദ്ര്യത്തിലേക്കും നിരാശയിലേക്കും തള്ളിവിട്ടുകൊണ്ട് കേരളത്തില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്തു വന്നത് യുവമോര്‍ച്ചയാണ്. റാങ്ക് പട്ടികയില്‍ പേരുള്ള ഉദ്യോഗാര്‍ത്ഥികളെ സംഘടിപ്പിച്ച് സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുവമോര്‍ച്ച നേതൃത്വം നല്‍കി. ഓണക്കാലത്തെ മദ്യവില്‍പന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സാമൂഹ്യ ഇടപെടല്‍ യുവജന സമര ചരിത്രത്തിലെ സുവര്‍ണ്ണാധ്യായമാണ്.

അനാശാസ്യ കേന്ദ്രങ്ങള്‍ക്കും യുവജനങ്ങളെ വഴിതെറ്റിക്കുന്നവര്‍ക്കുമെതിരെ യുവമോര്‍ച്ചയുടെ പോരാട്ടങ്ങള്‍ കേരളത്തിന്റെ ഞെട്ടിപ്പിക്കുന്ന സാംസ്‌കാരിക ജീര്‍ണ്ണതയെ പുറത്തു കൊണ്ടുവന്നു.

സമരപാതയില്‍ ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്ന  തിരിച്ചറിവും യുവമോര്‍ച്ചയ്‌ക്കുണ്ട്. അഴിമതിക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെയുള്ള പോരാട്ടവഴിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് കരുത്തായി ജയകൃഷ്ണന്‍മാസ്റ്ററുടെ ബലിദാനം പകര്‍ന്നു നല്‍കുന്ന ഊര്‍ജ്ജമുണ്ട്.

തൊഴിലില്ലാത്തവരുടെ എണ്ണം ഓരോദിവസവും കൂടിക്കൂടി വരുന്നു. അഴിമതി വര്‍ദ്ധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഉറങ്ങിക്കിടക്കാന്‍ ഒട്ടും സമയമില്ല. സദാ ഉണര്‍ന്നിരുന്ന് അഴിമതിരഹിത, വികസനവളര്‍ച്ചയുള്ള ഭാരതത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ തയ്യാറാകണം. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ നമുക്ക് ഒത്തൊരുമിച്ചെടുക്കേണ്ട പ്രതിജ്ഞയുമതാകണം. വിവിധ സേവന പരിപാടികളിലൂടെയാണ് യുവമോര്‍ച്ച ജയകൃഷ്ണന്‍മാസ്റ്ററുടെ ബലിദാന ദിനം ആചരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.