തിരുവനന്തപുരം: ഹിന്ദു പാര്‍ലമെന്റിന്റെ ഒന്നാം ആത്മീയ മഹാ സമ്മേളനം ഡിസംബര്‍ 27 ന് കോട്ടയത്ത് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി സി.പി.സുഗതന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന് മാതാ അമൃതാനന്ദമയീദേവി നേതൃത്വം നല്‍കും. എസ് എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിനടേശന് ഉള്‍പ്പെടെ വിവിധ ഹിന്ദുനേതാക്കളും മഠാധിപതികളും നേതൃത്വം നല്‍കും. ആത്മീയകേരളം, സ്വച്ഛ കേരളം എന്നതാണ് ഈ സമ്മേളനത്തിന്റെ മന്ത്രം.
ആത്മബോധമുള്ള യുവതലമുറ എന്ന ലക്ഷ്യം നേടാന്‍ യുവശക്തിയെ വളര്‍ത്തുക എന്നതാണ് മുഖ്യ ലക്ഷ്യം. ഇതോടൊപ്പം വ്യാസ (വേദ, യോഗ, ആയുര്‍വേദ, സംസ്കൃതം, കൃഷി) എന്ന ഹിന്ദു പാര്‍ലമെന്റ് പദ്ധതിയുടെ ഉദ്ഘാടനവും ഈ സമ്മേളനത്തില്‍ നടക്കും. ഭാരവാഹികളായ തിരുമല സത്യദാസ്, സുനില്‍ ഭാസ്കര്‍,ഗോപന് പൂന്തുറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: