Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

താറാവുകളെ കുഴിച്ചുമൂടുന്നത് ആശങ്കയുയര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 10:11 pm IST
in Alappuzha

നെടുമുടിയില്‍ കൊന്ന താറാവുകളെ ചാക്കിലാക്കി കുഴിച്ചുമൂടുന്നു

ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണ വിധേയമായെങ്കിലും പലയിടത്തും താറാവുകളെ കൊന്നൊടുക്കുന്നത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പരാതിയുയരുന്നു. ഈ നടപടി ഭാവിയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വെള്ളക്കെട്ടുള്ള കുട്ടനാട്ടില്‍ കൊന്ന താറാവുകളെ കത്തിച്ചു കളയണമെന്നാണ് നിര്‍ദേശമെങ്കിലും പലയിടത്തും കുഴിച്ചിടുകയായിരുന്നു. വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളില്‍ രണ്ടു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് താറാവുകളെ കുഴിച്ചു മൂടണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഒരു മീറ്റര്‍ കുഴിക്കുമ്പോള്‍ തന്നെ വെള്ളം കാണുന്ന കുട്ടനാട്ടില്‍ ആയിരക്കണക്കിന് താറാവുകളെ കുഴിയെടുത്തു മൂടിയത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്. നെടുമുടി പാലത്തിനു സമീപം വാട്ടര്‍ ടാങ്കിനരികെ വരെ ഇത്തരത്തില്‍ താറാവുകളെ കുഴിച്ചുമൂടി. ഇത് ജലസ്രോതസുകളെ മലിനപ്പെടുത്തുമോയെന്നും ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

അതിനിടെ താറാവുകളെ കത്തിച്ചയിടങ്ങളില്‍ പൂര്‍ണമായി കത്തിത്തീരാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പക്ഷിപ്പനി ബാധിതമേഖലയില്‍ നവംബര്‍ 26 മുതല്‍ ദ്രുതകര്‍മ സംഘം താറാവുകളെ കൊന്നുതുടങ്ങി. നവംബര്‍ 28 വരെ 70,431 താറാവുകളെ കൊന്ന് സംസ്‌കരിച്ചു. ആലപ്പുഴയില്‍ 61293ഉം കോട്ടയത്ത് 6,647ഉം പത്തനംതിട്ടയില്‍ 2,491 താറാവുകളെയുമാണ് കൊന്ന് സംസ്‌കരിച്ചത്. ആലപ്പുഴയില്‍ നാലിടങ്ങളില്‍ താറാവുകളെ കൊല്ലുന്നത് പൂര്‍ത്തീകരിച്ചു.

ഞായറാഴ്ച കൊണ്ട് മൂന്നു ജില്ലകളിലെയും പക്ഷിപ്പനി ബാധിതമേഖലയിലെ താറാവുകളെ കൊന്ന് സംസ്‌ക്കരിക്കുകയാണ് ലക്ഷ്യം. പക്ഷിപ്പനി ബാധിത മേഖലയിലെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പനി സര്‍വേ നടത്തി. 99,636 ആളുകളെ പരിശോധിച്ചു. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ വെറ്ററിനറി ഡോക്ടര്‍മാരടക്കം ആരിലും കണ്ടെത്തിയിട്ടില്ല.

പനി ബാധിച്ച വെറ്ററിനറി ഡോക്ടര്‍മാരുടെ രക്തപരിശോധനാ ഫലം നെഗറ്റീവാണ്. ആവശ്യത്തിനുള്ള പ്രതിരോധ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. 30,000 പ്രതിരോധ ഗുളിക ആലപ്പുഴയിലെത്തിച്ചിട്ടുണ്ട്. മൂന്നു ലക്ഷം ഗുളിക വാങ്ങും. വണ്ടാനം ടിഡി മെഡിക്കല്‍ കോളേജ് ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു. ആശുപത്രി സംവിധാനമൊരുക്കിയതടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസംഘം തൃപ്തരാണെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷിപ്പനി വ്യാപിക്കാതിരിക്കാന്‍ നടപടിയെടുത്തു. താറാവുകളെ കടത്തുന്നതു തടയാന്‍ പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ താറാവുകര്‍ഷകര്‍ക്ക് 45,52,800 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു കഴിഞ്ഞു. നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ട്. രണ്ടാംഘട്ടമെന്ന നിലയില്‍ പക്ഷിപ്പനി ബാധിതമേഖലയിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളിലെ പക്ഷികളെ കൊല്ലും. ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് ഇത് നിര്‍വഹിക്കുക. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന ദ്രുതകര്‍മ സംഘം പക്ഷികളെ കൊല്ലും. ആരോഗ്യപ്രവര്‍ത്തകര്‍ പരിസരം അണുവിമുക്തമാക്കും. താറാവുകളെ കൂട്ടത്തോടെ സംസ്‌കരിച്ച സ്ഥലത്ത് അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടത്തും. ഇതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ദിവസവും ദ്രുതകര്‍മ സംഘാംഗങ്ങളുടെ ആരോഗ്യപരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. താറാവുകര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരമായി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ചന്ദ്രബോസിന് 8,92,000 രൂപയുടെയും സന്തോഷിന് 6,05,400 രൂപയുടെയും ചെക്ക് മന്ത്രി വി.എസ്. ശിവകുമാര്‍ കൈമാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

പുതിയ വാര്‍ത്തകള്‍

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.